Flash News

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിസാന്ദ്രമ്രായ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷം

April 22, 2019 , സെബാസ്റ്റ്യന്‍ ആന്റണി

Easter 1ന്യൂജേഴ്സി: അനുരഞ്ജനത്തിന്റേയും ത്യാഗത്തിന്റേയും സ്മരണകളുണര്‍ത്തിയ വിശുദ്ധ വാരാചരണം കഴിഞ്ഞ്, മാനവരാശിയെ പാപത്തിന്‍റെ കരങ്ങളില്‍ നിന്ന് മോചിപ്പിച്ച് മോക്ഷത്തിന്‍റെ വഴി കാണിച്ചുതന്ന നിത്യരക്ഷകന്‍റെ ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും സ്മരണകളുണര്‍ത്തിയ ഉയിര്‍പ്പ് തിരുനാള്‍ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍? ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായി നടത്തപ്പെട്ടു.

ഏപ്രില്‍ 20 ന് വെകിട്ട് 7:30 ന് ഉയിര്‍?പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചിക്കാഗോ രൂപത സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയിലും, തിരുകര്‍മ്മങ്ങളും ബഹു. ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരന്‍, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവര്‍ സഹകാര്‍മ്മികരായി.

കൈകളില്‍ കത്തിച്ച മെഴുകുതിരികളുമായി ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തിനുശേഷം ദിവ്യബലി മധ്യേ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് ഉയിര്‍പ്പ് തിരുനാളിന്‍റെ സന്ദേശം നല്‍കി.

മിശിഹായുടെ ഉയിര്‍പ്പ് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ തന്നെ അടിസ്ഥാനവും അര്‍ത്ഥവുമാണ് എന്നും, ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തില്ലായിരുന്നുവെങ്കില്‍ ക്രിസ്തുമതം തന്നെ ഉണ്ടാകുമായിരുന്നില്ല എന്നും, ഉയിര്‍ത്തെഴുന്നേല്‍പ്പാണ് കൃസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനമെന്നും സന്ദേശത്തില്‍ പങ്കുവെച്ചു.

ഒന്നും, രണ്ടും, മൂന്നും നൂറ്റാണ്ടുവരെ ആദിമ ക്രൈസ്തവ സഭ ഔദ്യോഗികമായി യേശുവിന്‍റെ ഉത്ഥാന തിരുനാള്‍ ആഘോഷിക്കുമ്പോള്‍ പരസ്പ്പരം ആശംസിച്ചിരുന്നപോലെ നമ്മളും പരസ്പരം ഈശോമിശിഹാ ഉയിര്‍ത്തെഴുന്നേ എന്ന് പറയുമ്പോള്‍ മറുപടിയായി ‘സത്യമായും അവന്‍ ഉയിര്‍ത്തെഴുന്നേറ്റു’ എന്ന് പറയാന്‍ ശീലിക്കണമെന്നും വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

ഈസ്റ്റര്‍ ആഘോഷം ഒരു ദിവസം കൊണ്ടവസാനിക്കുന്നതല്ലെന്നും വര്‍ഷത്തില്‍ അമ്പത്തിരണ്ട് ആഴ്ചകളിലും ആഘോഷിക്കേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.

ദിവ്യബലിമദ്ധ്യേ ദേവാലയത്തിലെ സി.സി.ഡി കുട്ടികള്‍ നോമ്പ് കാലത്തില്‍ ഉയിര്‍പ്പ് തിരുനാളിനൊരുക്കമായി ചെയ്ത ത്യാഗപ്രവര്‍ത്തികളുടെയും, പുണ്യപ്രവര്‍ത്തനങ്ങളുടെയും, പ്രാര്‍ത്ഥനകളുടെയും പ്രതീകമായ സ്പിരിച്ച്വല്‍ ബൊക്കെ കാണിക്കയായി സമര്‍പ്പണം നടത്തി.

ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, നേര്‍ച്ചകാഴ്ച്ച സമര്‍പ്പണം എന്നിവ നടന്നു. ഇടവകയിലെ ഗായകസംഘം ആലപിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ഉയിര്‍പ്പ് തിരുനാളിന്‍റെ ചടങ്ങുകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

ഓശാന തിരുനാള്‍ മുതല്‍ ഉയിര്‍പ്പ് തിരുനാള്‍ വരെയുളള തിരുകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, തിരുകര്‍മ്മങ്ങളില്‍ സഹകരിച്ച എല്ലാ വെദീകര്‍ക്കും, ദേവാലയത്തിലെ ഭക്തസംഘടനാ ഭാരവാഹികള്‍ക്കും മറ്റു പ്രവര്‍ത്തകര്‍ക്കും, ഗായകസംഘത്തിനും, ട്രസ്റ്റിമാര്‍ക്കും വികാരി ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരന്‍ നന്ദി പറഞ്ഞു.

പ്രത്യേകിച്ച് വിശുദ്ധ വാരാചരണ ചടങ്ങുകളില്‍ ദുഃഖവെള്ളിയാഴ്ചയിലെ ദൃശ്യാവിഷ്കാരം നടത്തപ്പെട്ട സ്റ്റേജ്, ഉയിര്‍പ്പു തിരുനാളില്‍ ദേവാലയത്തില്‍ ക്രമീകരിക്കപ്പെട്ട പ്രത്യക കല്ലറ ഇതിന്‍റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു.

തുടര്‍ന്ന് എഴുന്നൂറിലധികം വരുന്ന വിശ്വാസികള്‍ തങ്ങളുടെ കൂട്ടായ്മയുടെ പ്രതീകമായി നടത്തിയ സ്നേഹവിരുന്നില്‍ പങ്കെടുത്ത്, വലിയ നോമ്പിനു സമാപ്തികുറിച്ചുകൊണ്ട് ശാന്തിയും സമാധാനവും പേറിയ മനസുമായി സ്വഭവനങ്ങളിലേക്ക് മടങ്ങിയപ്പോള്‍ രാത്രിയുടെ അന്ത്യയാമമായിരുന്നു.

വെബ്: www.Stthomassyronj.org

Easter Audiance Easter Gift Easter Nercha Easter Procession Easter song

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top