കൈപ്പത്തിയില്‍ വോട്ട് ചെയ്യുമ്പോള്‍ താമര ചിഹ്നം തെളിയുന്നതായി വോട്ടര്‍മാര്‍

81087-voitng-machineതിരുവനന്തപുരം: കോവളത്തും ചേർത്തലയിലും രണ്ടു ബൂത്തുകളിൽ രേഖപ്പെടുത്തുന്ന വോട്ടുകൾ വീഴുന്നത് ബിജെപിക്കാണ് എന്ന പരാതിയുയർന്നു. കൈപ്പത്തിയില്‍ വോട്ട് ചെയ്യുമ്പോള്‍ താമര ചിഹ്നം തെളിയുന്നതായി വോട്ടര്‍മാര്‍ അറിയിച്ചു. 76 പേർ വോട്ടു ചെയ്തതിനു ശേഷമാണ് ചൊവ്വരയിൽ പിഴവ് കണ്ടെത്തിയത്. ചേർത്തല കിഴക്കേ നാൽപതിൽ ബൂത്തിൽ പോൾ ചെയ്യുന്ന വോട്ട് മുഴുവൻ ബിജെപിക്കാണു വീഴുന്നതെന്ന്  പരാതിയുയർന്നു. തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. എൽഡിഎഫ് പ്രവർത്തകരുടെ പരാതിയെത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി. വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കൽ വേണ്ടത്ര ഗൗരവത്തോടെ തിര‍ഞ്ഞെടുപ്പ് കമ്മീഷൻ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

ഇക്കാര്യത്തില്‍ വിശദമായ പരിശോധനയും ഗൗരവമായ അന്വേഷണവും വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രത്തില്‍ പാളിച്ച കണ്ടെത്തിയ സാഹചര്യത്തില്‍ വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും വിവിപാറ്റ് രസീതുകള്‍ പ്രത്യേകം പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ അറിയിച്ചു. ഇക്കാര്യം സൂക്ഷ്മമായി പരിശോധിച്ചുവെന്നും പിഴവില്ലെന്ന് ഉറപ്പുവരുത്തിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി. വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർ ഡോ. കെ.വാസുകിയും അറിയിച്ചു. ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാദ്ധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടർ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News