തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ താന്‍ മോഹന്‍ലാലിനെ കണ്ട് പിന്തുണ തേടിയതിന്റെ വിരോധമാകാം മമ്മൂട്ടി എന്നെ അവഗണിച്ചതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. കണ്ണന്താനത്തെ ഒഴിവാക്കി എറണാകുളത്തെ എല്‍.ഡി.എഫ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെന്ന നടന് മമ്മൂട്ടിയുടെ പരാമര്‍ശമാണ് കണ്ണന്താനത്തെ ചൊടിപ്പിച്ചത്. മമ്മൂട്ടിയുടെ ആ പരാമര്‍ശം അപക്വമാണെന്നും മമ്മൂട്ടിയെപ്പോലെയുള്ള ഒരു മുതിര്‍ന്ന താരം ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും കണ്ണന്താനം പറഞ്ഞു.
എറണാകുളത്തെ ഇടത്-വലത് മുന്നണി സ്ഥാനാർഥികൾ മികച്ചവരാണെന്ന പരാമർശത്തിനു പിന്നിൽ മമ്മൂട്ടിയുടെ ഹുങ്കാണെന്ന് കണ്ണന്താനം പറഞ്ഞു. മോഹൻലാലിനെ കണ്ട് താൻ പിന്തുണ തേടിയതിലെ വിരോധം ആകാം മമ്മൂട്ടിയുടെ പരാമർശത്തിന് പിന്നിൽ. എറണാകുളത്ത് താൻ തന്നെ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അൽഫോൺസ് കണ്ണന്താനം കൊച്ചിയിൽ പറഞ്ഞു.
മമ്മൂട്ടി വോട്ട് ചെയ്തിറങ്ങിയപ്പോള്‍ ഇന്നലെ എറണാകുളത്ത് ഇടത്–വലത് സ്ഥാനാര്‍ഥികളായ ഹൈബി ഈഡനും പി.രാജീവും ഒപ്പമുണ്ടായിരുന്നു. ഇരുവരും നല്ല സ്ഥാനാര്‍ത്ഥികളാണെന്നും തനിക്കൊരു വോട്ടല്ലേ ഉള്ളൂവെന്നും മമ്മൂട്ടി പ്രതികരിച്ചിരുന്നു. ഇതാണ് കണ്ണന്താനത്തിന് കുരുപൊട്ടാൻ കാരണമായി തീർന്നത്.
******
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply