കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് റിബൂട്ട് 2019 സമാപിച്ചു

Newsimg1_94793796മാര്‍ക്കം (ടോറോണ്ടോ): കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ “REBOOT 2019” മാര്‍ക്കം ഫുള്‍ ഗോസ്പല്‍ അസംബ്‌ളിയില്‍ വെച്ച് ഏപ്രില്‍ 20 നു നടന്നു ഈസ്റ്റര്‍ ദിനത്തോട് അനുബന്ധിച്ചു നടത്തിയ ഈ യുവജന സമ്മേളനത്തില്‍ ടോറോണ്ടോ കൂടാതെ നയാഗ്ര,ലണ്ടന്‍,കിങ്സ്റ്റണ്‍ , പീറ്റര്‍ബറോ, ബാരി തുടങ്ങിയ പട്ടണങ്ങളില്‍ നിന്ന് നൂറോളം കോളേജ്വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

പരസ്പരം പരിചയപ്പെടാനും സൗഹൃദം പുലര്‍ത്താനും , ആത്മീയ ഉത്തേജനത്തിനും “REBOOT 2019” നു സാധിച്ചു. റവ. സുനില്‍ ഫ്രാന്‍സിസ് (ഗോവ ) മുഖ്യ പ്രഭാഷകനായിരുന്നു. ആശിഷ് ,അനുഗ്രഹ് , ഫിന്നി ബെന്‍,ഹെന്ന.രോഹിത് തുടങ്ങിയവര്‍ സംഗീത ദിശക്ക് നേതൃത്വം നല്കി.

ലിനോ ഇ സാമുവേല്‍ , അലെന്‍ മാത്യു,ജൂലി എബ്രഹാം തുടങ്ങിയവര്‍ ഈ യുവജന സമ്മേളനത്തിന് നേതൃത്വം കൊടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment