- Malayalam Daily News - https://www.malayalamdailynews.com -

ആര്‍പ്കോ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

GROUPചിക്കാഗോ: അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പാഫ്രെഷണല്‍സ് ഓഫ് കേരളാ ഒറിജിന്‍റെ ((ARPKO) 2019-20 പ്രസിഡന്‍റായി സായി പുല്ലാപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു. മെയിന്‍ ലാന്‍ഡ് ഇന്ത്യാ റസ്റ്റോറന്‍റില്‍ കൂടിയ ജനറല്‍ ബോഡിയോഗത്തില്‍ വെച്ച് നിഷാ തോമസ് (സെക്രട്ടറി), ടോമി പ്ളാത്തോട്ടില്‍ (ട്രഷറര്‍), തമ്പി ജോസ് (വൈസ് പ്രസിഡന്‍റ്), കാര്‍മല്‍ തോമസ് (ജോയിന്റ് സെക്രട്ടറി) എന്നിവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി അരുണ്‍ തോട്ടിച്ചിറ, ബിജോ സി മാണി, സിറില്‍ മ്യാലില്‍, ദീപ ജോര്‍ജ്, ജെമ്മി അമ്പാട്ട്, ജെയിംസ് തിരുനെല്ലിപ്പറമ്പില്‍, മിഷാല്‍ ഇടുക്കുതറ, സിന്ധു മാത്യു, സോണിയ ഒറ്റപ്പള്ളി, വില്‍സണ്‍ ജോണ്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

2013 ല്‍ സ്ഥാപിതമായ ഈ സംഘടന ഫിസിക്കല്‍, ഒക്യുപ്പേഷണല്‍, സ്പീച്ച് തെറാപ്പിസ്റ്റുകളെ ഒരു കുടകീഴിലാക്കി പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തില്‍ വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും അനേകം സ്റ്റുഡന്റ്സിന് ഗൈഡന്‍സ് നല്‍കിയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ടുപോകുന്നു.

മുന്‍ പ്രസിഡന്റ് ബ്രിജിറ്റ് ജോര്‍ജ്, മുന്‍ സെക്രട്ടറി മജു ഒറ്റപ്പള്ളി എന്നിവര്‍ എക്സ് ഒഫീഷ്യല്‍സ് ആയും, ബെഞ്ചമിന്‍ തോമസ്, സണ്ണി മുത്തോലം എന്നിവര്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായും തുടരും.

പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും ഫാമിലി നെറ്റും മെയ് 5, ഞായര്‍ വൈകീട്ട് 6 മണിക്ക് ഡെസ്പ്ലെയിന്‍സ് കെ.സി. എസ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു.

 

Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]