Flash News

മണപ്പുറം ഗോള്‍ഡ് ലോണിന്റെ മഹാരാഷ്ട്രാശാഖയില്‍ ജീവനക്കാരെ കെട്ടിയിട്ട് വന്‍ മോഷണം

October 2, 2013 , പ്രദീപ് മേനോന്‍

manappuramനാസിക്:  മണപ്പുറം ഗോള്‍ഡ് ലോണിന്റെ  മഹാരാഷ്ട്രയിലെ നാസിക്കിലുളള ഓഫീസില്‍ വന്‍ കവര്‍ച്ച. 15 കിലോ സ്വര്‍ണവും മൂന്നു ലക്ഷം രൂപയും മോഷണം പോയി. ആയുധങ്ങളുമായി പോലീസ് യൂണിഫോമില്‍  ഓഫീസിലെത്തിയ അഞ്ചുപേര്‍ ജീവനക്കാരെ തോക്കുകൊണ്ട് ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയത്. ചൊവ്വാഴ്ച  വൈകുന്നേരമാണ് സംഭവം.

 

കൊള്ളസംഘം  ഓഫീസിലെ സിസിടിവി, ടെലിഫോണ്‍, സൈറന്‍ എന്നിവയുടെ ബന്ധങ്ങള്‍ വിച്‌ഛേദിച്ച്  ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി  സ്‌ട്രോങ് റൂമില്‍ കടന്ന് പണവും സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു.

 

മോഷണത്തിനു ശേഷം ജീവനക്കാരെ സ്‌ട്രോങ് റൂമിലിട്ടു പൂട്ടി ഓഫീസിന്റെ ഷട്ടര്‍  താഴ്ത്തി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. എന്നാല്‍ പ്രവര്‍ത്തി സമയമായിരുന്നിട്ടും ഓഫീസ് പൂട്ടിക്കിടക്കുന്നതുകണ്ട  കമ്പനി ഇടപാടുകാരും പ്രദേശവാസികളും പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി പത്തുമണിയോടെ പോലീസെത്തി സട്രോങ് റൂം തകര്‍ത്ത് ജീവനക്കാരെ മോചിപ്പിക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top