സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍- വിഷു ആഘോഷം ശനിയാഴ്ച

statenisland_pic1ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ഈസ്റ്റര്‍- വിഷു ആഘോഷം ഏപ്രില്‍ 27-നു ശനിയാഴ്ച നടക്കും. പി.എസ് -54 ചാള്‍സ് ലംഗ് എലിമെന്ററി സ്കൂളില്‍ വച്ചു വൈകുന്നേരം 3.30-നു ആരംഭിക്കുന്ന ചടങ്ങില്‍ റവ. ഫാ. സോജു വര്‍ഗീസ് (പ്രസിഡന്റ്, എക്യൂമെനിക്കല്‍ കൗണ്‍സില്‍ സ്റ്റാറ്റന്‍ഐലന്റ്) ഈസ്റ്റര്‍ സന്ദേശവും, മാധവന്‍ നായര്‍ വിഷു സന്ദേശവും നല്‍കും. വിവിധ രംഗങ്ങളില്‍ പ്രശംസനീയമായ സേവനം അനുഷ്ഠിക്കുന്ന പ്രഗത്ഭരായ പ്രതിഭകളെ ചടങ്ങില്‍ ആദരിക്കുന്നതാണ്.

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ സ്കൂള്‍ ഓഫ് ആര്‍ട്‌സിന്റെ (മാസി സ്കൂള്‍ ഓഫ് ആര്‍ട്‌സ്) ആഭിമുഖ്യത്തില്‍ യുവ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ചടങ്ങില്‍ അരങ്ങേറും. സമാധാനത്തിന്റേയും ഐശ്വര്യത്തിന്റേയും സമ്പദ് സമൃദ്ധിയുടേയും സന്ദേശങ്ങള്‍ ഏവര്‍ക്കും നേര്‍ന്നുകൊണ്ട് ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് തോമസ് തോമസ് പാലത്തറ, സെക്രട്ടറി റീന സാബു, ട്രഷറര്‍ റെജി വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഏലിയാമ്മ മാത്യു, വൈസ് പ്രസിഡന്റ് ഫ്രെഡ് എഡ്വേര്‍ഡ് എന്നിവര്‍ സംയുക്തമായി അറിയിച്ചു. കമ്മിറ്റിയംഗങ്ങളുടെ ചുമതലയില്‍ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ഡിന്നറോടെ സമാപിക്കുന്ന പരിപാടിയിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് തോമസ് പാലത്തറ (പ്രസിഡന്റ്) 917 499 8080, ഫ്രെഡറിക് എഡ്വേര്‍ഡ് (വൈസ് പ്രസിഡന്റ്) 609 582 5767, റീന സാബു (സെക്രട്ടറി) 718 581 6685, റജി വര്‍ഗീസ് (ട്രഷറര്‍) 646 708 6070, ഏലിയാമ്മ മാത്യു (ജോയിന്റ് സെക്രട്ടറി) 718 309 8615.

statenisland_pic2 statenisland_pic3

Print Friendly, PDF & Email

Related News

Leave a Comment