ഡോ. ഷീല ഫിലിപ്പോസിനും ഡോ. പി.എം. അബ്ദുല്‍ സലാമിനും മജെസ്റ്റിക് ഗ്രാന്റ് അച്ചീവേഴ്‌സ് പുരസ്‌കാരം സമ്മാനിച്ചു

MAJESTIC GRAND ACHIVERS2ദോഹ: വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക, വ്യാവസായിക മേഖലകളില്‍ വേറിട്ട പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്നവര്‍ക്കായി അമേരിക്കയിലെ ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്‌സ് പുരസ്‌കാരം ഖത്തറിലെ പ്രമുഖ സംരംഭകരായ ഡോ. ഷീല ഫിലിപ്പോസും ഡോ. പി.എം. അബ്ദുല്‍ സലാമിനും സമ്മാനിച്ചു.

വാഷിങ്ങ്ടണിലെ മാരിയറ്റ് മാര്‍ക്യൂസ് ഹോട്ടലിലെ കാത്തലിക് യുണിവേഴ്‌സിറ്റി ഹാളില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ സംബന്ധിച്ച ചടങ്ങില്‍ അമേരിക്കയിലെ പ്രമുഖ അറ്റോര്‍ണി തോമസ് ആക്‌സലി ഇരുവര്‍ക്കും അവാര്‍ഡ് സമ്മാനിച്ചു. പീസ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. ശെല്‍വിന്‍ കുമാര്‍, പ്രസിഡന്റ് ഡോ. അമാനുല്ല വടക്കാങ്ങര, വൈസ് പ്രസിഡന്റ് ഡോ. ശാന്തി ഒമഗണ്ടം, ഡയറക്ടര്‍ ക്രസീല ജൈസണ്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

MAJESTIC GRAND ACHIVERS 1സൗന്ദര്യ സംരക്ഷണ രംഗത്തും വനിതാ സംരംഭകത്വ മേഖലയിലും ശ്രദ്ധേയയായ ഡോ. ഷീല ഫിലിപ്പോസിന്റ മുന്നേറ്റം മാതൃകപരവും പുതിയ തലമുറക്ക് പ്രചോദനം നല്‍കുന്നതുമാണ്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച അവര്‍ നല്ല കുടുംബിനിയായിക്കൊണ്ട് തന്നെ സംരംഭകയായും വിജയിക്കാമെന്നാണ് തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നത്. ഖത്തറിലെ മലയാളി സംരംഭകരുടെ വിജയഗാഥ സമാഹരിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച വിജയമുദ്രയിലെ ഏക വനിതാ സാന്നിധ്യമായിരുന്നു ഡോ. ഷീല ഫിലി്‌പ്പോസ്.

കിച്ചണ്‍ എക്യൂപ്‌മെന്റ്‌സ്, ഫിറ്റ്‌നെസ് തുടങ്ങിയ ബഹുമുഖ സംരംഭക മേഖലയില്‍ ശ്രദ്ധേയനാണ് ഡോ. പി.എസ് അബ്ദുല്‍ സലാം. ഖത്തറിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കിച്ചണുമായി ബന്ധപ്പെട്ട അത്യാധുനിക സൗകര്യങ്ങളൊരുക്കുന്ന സ്റ്റാര്‍ കിച്ചണ്‍ എക്യുപ്‌മെന്റ്‌സ്, ക്ലാരിറ്റി ട്രേഡിംഗ്, അത്യാധുനിക ഫിറ്റ്‌നെസ് ഉപകരണങ്ങള്‍ സജ്ജമാക്കിയ സ്റ്റാര്‍ എന്‍ സ്റ്റൈല്‍ ഫിറ്റ്‌നെസ് എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറാണ് ഡോ. പി.എം. അബ്ദുല്‍ സലാം. ഖത്തറിന് പുറമേ ഇന്ത്യയിലും നിരവധി സംരംങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച വിജയമുദ്രയിലെ പ്രമുഖ സംരംഭകരില്‍ ഉള്‍പ്പെട്ട ഡോ. പി.എം അബ്ദുല്‍ സലാം ഒരു സംരംഭകന്‍ എന്ന നിലക്കും സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലക്കും ശ്രദ്ധേയനാണ്.

Print Friendly, PDF & Email

Related News

Leave a Comment