തീവ്രവാദത്തിന് ജാതിയോ മതമോ ഇല്ലെന്നാണ് എന്റെ അച്ഛന്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത്; മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറെയുടെ മകള്‍

81268-hemant-pragyaതീവ്രവാദത്തിന് ജാതിയോ മതമോ ഇല്ലെന്നാണ് എന്റെ അച്ഛന്‍ എന്നെ പഠിപ്പിച്ചിരിക്കുന്നതെന്ന് 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറെയുടെ മകള്‍. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എ.ടി.എസ് തലവന്‍ ഹേമന്ദ് കർക്കറെയ്‌ക്കെതിരെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രഗ്യാ സിംഗ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കര്‍ക്കറെയുടെ മകള്‍ ജൂയി നവാറെ രംഗത്തെത്തിയത്. പ്രഗ്യാ സിംഗിന്‍റെ പ്രസ്താവനയെ മഹത്വവത്കരിക്കാന്‍ തനിക്കു താല്‍പര്യമില്ലെന്നായിരുന്നു ജൂയിയുടെ ആദ്യ പ്രസ്താവന.

karkare“ഹേമന്ദ് കർക്കറെയെക്കുറിച്ച് മാത്രം സംസാരിക്കാനാണ് എനിക്കു താല്‍പര്യം. അദ്ദേഹം ഒരു റോള്‍ മോഡലായിരുന്നു. അഭിമാനത്തോടെ മാത്രമേ അദ്ദേഹത്തിന്‍റെ പേര് ഉയര്‍ത്താവൂ.’ നവാരെ പറഞ്ഞു. അച്ഛനെ സംബന്ധിച്ച് തന്‍റെ രാജ്യം എന്നതായിരുന്നു ഏറ്റവും പ്രധാനം. മരണത്തില്‍പോലും അദ്ദേഹം അദ്ദേഹത്തിന്‍റെ രാജ്യത്തേയും നഗരത്തേയും സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്‍റെ യൂണിഫോം ഇഷ്ടപ്പെട്ടിരുന്നു. അത് ഞങ്ങള്‍ക്കുമുമ്പില്‍ വച്ചു, സ്വന്തം ജീവിതത്തിനു മുമ്പില്‍ വെച്ചു. അത് എല്ലാവരും ഓര്‍ക്കണമെന്നാണ് തനിക്കു പറയാനുള്ളത്”, അവര്‍ പറഞ്ഞു.തീവ്രവാദത്തിന് മതമില്ലെന്നാണ് തന്‍റെ പിതാവ് തന്നെ പഠിപ്പിച്ചതെന്നും നവാരെ വ്യക്തമാക്കി.

തന്‍റെ ശാപം മൂലമാണ് മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കർക്കറെ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചതെന്ന് മുന്‍പ് പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിലാണ് ഹേമന്ദ് കർക്കറെ കൊല്ലപ്പെട്ടത്. ഭോപ്പാലില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനുശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് പ്രഗ്യ കര്‍ക്കറെയെ അധിക്ഷേപിച്ചത്.

2008ലെ മലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തനിക്ക് കസ്റ്റഡിയില്‍ വലിയ പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്നു പറഞ്ഞാണ് പ്രഗ്യ ഹേമന്ദ് കർക്കറെയ്‌ക്കെതിരെ രംഗത്തുവന്നത്. സഹിക്കാവുന്നതിലുമപ്പുറമുള്ള പീഡനവും മര്‍ദ്ദനവുമാണ് അയാളില്‍ നിന്നും നേരിടേണ്ടിവന്നത് എന്നും മുംബൈ ഭീകരാക്രമണത്തെ നേരിട്ടതിന് ആരാണ് അയാള്‍ക്ക് അശോക ചക്രം സമ്മാനിച്ചതെന്നും പ്രഗ്യ ചോദിച്ചിരുന്നു.

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ശപിച്ചാല്‍ പിന്നെ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ആവശ്യമുണ്ടാവില്ലെന്ന്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗും പരിഹസിച്ചിരുന്നു.

Bhopal: Sadhvi Pragya Singh Thakur arrives at the Madhya Pradesh BJP headquarters in Bhopal, Wednesday, April 17, 2019. BJP has fielded Thakur, an accused in the 2008 Malegaon blasts, as its candidate against Congress leader Digvijay Singh for Bhopal seat. (PTI Photo)(PTI4_17_2019_000090B)
Bhopal: Sadhvi Pragya Singh Thakur arrives at the Madhya Pradesh BJP headquarters in Bhopal, Wednesday, April 17, 2019. BJP has fielded Thakur, an accused in the 2008 Malegaon blasts, as its candidate against Congress leader Digvijay Singh for Bhopal seat. (PTI Photo)(PTI4_17_2019_000090B)
Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment