Flash News

ഖുര്‍‌ആനും ഹദീസും അവന്‍ പഠിച്ചത് തെറ്റിന്റെ വഴിയേ സഞ്ചരിക്കുന്നവരില്‍ നിന്ന്; കുടുംബത്തിന് ദുരന്തം വരുത്തിവെച്ച അവന്‍ ജീവിച്ചിരിക്കുന്നത് രാജ്യത്തിന് ഭീഷണിയാണ്: ശ്രീലങ്ക ബോംബ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്റെ സഹോദരി

April 28, 2019

sr-lanka-bomber-sisterകൊളംബോ: ശ്രീലങ്കയിലെ കൃസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും ബോംബ് സ്ഫോടനം നടത്തിയതിന്റെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ സഹോദരി തന്റെ സഹോദരനെക്കുറിച്ച് മനസ്സു തുറക്കുന്നു. ഖുര്‍‌ആനും ഹദീസും അവന്‍ പഠിച്ചത് തെറ്റിന്റെ വഴിയെ നടക്കുന്നവരില്‍ നിന്നാണെന്നും അതുകൊണ്ട് യഥാര്‍ത്ഥ ഇസ്ലാം എന്താണെന്നും അവന്‍ പഠിച്ചില്ലെന്നുമാണ് സഹോദരി മധാനിയ പറഞ്ഞത്. “അവന്‍ ഇസ്ലാമിനെ കുറിച്ച് പഠിച്ചത് തെറ്റായ ആളുകളില്‍ നിന്നാണ്, അവന്‍ ജീവിച്ചിരിപ്പില്ലയെന്നതില്‍ എനിക്ക് സന്തോഷമുണ്ട്,” അവര്‍ പറഞ്ഞു. അവന്‍ പ്രസംഗങ്ങളിലൂടെ വിഷം ചീറ്റാന്‍ തുടങ്ങിയതോടെ 2017നുശേഷം തങ്ങള്‍ പരസ്പരം സംസാരിക്കാറില്ലായിരുന്നുവെന്നും മധാനിയ പറഞ്ഞു.

തെറ്റായ ആളുകളില്‍ നിന്നാണ് അവന്‍ ഹദീസുകള്‍ പഠിച്ചത്. അതുകൊണ്ടാണ് അവന് ദൈവത്തെ നഷ്ടമായതെന്നും കൗമാരകാലം തൊട്ടേ അവന്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന ഇസ്ലാമിക പ്രഭാഷകനായിരുന്നു. പക്ഷേ അവന്‍ സര്‍ക്കാറിനും ദേശീയ പതാകയ്ക്കും തെരഞ്ഞെടുപ്പിനും മറ്റു മതങ്ങള്‍ക്കും എതിരെ സംസാരിക്കാന്‍ തുടങ്ങിയതോടെ എനിക്കത് അംഗീകരിക്കാനായില്ല. അവനാണ് ഞങ്ങളുടെ കുടുംബത്തിന് ഈ ദുരന്തം വരുത്തിവെച്ചത്.’ അവര്‍ വിശദീകരിക്കുന്നു. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുള്ള മുസ്ലിം ഭൂരിപക്ഷ മേഖലയായ കറ്റാന്‍കുടി സ്വദേശിയാണ് മധാനിയ.

12710890-6959745-image-a-30_1556202083245നാഷണല്‍ തൗഹീദ് ജമാഅത്ത് മസ്ജിദിന് 100 കിലോമീറ്ററിനുള്ളിലാണ് മധാനിയയുടെ ഭര്‍ത്താവായ നിയാസിന്റെ വീട്. ഈ പള്ളിയില്‍വെച്ചാണ് സഹ്രാന്‍ മതതീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നാണ് ആരോപണം. രണ്ടുവര്‍ഷമായി ശനിയാഴ്ച വൈകുന്നേരങ്ങളില്‍ ഈ പള്ളിയില്‍ നവീകരണ പ്രവര്‍ത്തനങ്ങളാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനമാണ് ശരിയെന്ന നിലപാടായിരുന്നു സഹ്രാന്റേതെന്നാണ് മധാനിയ പറയുന്നത്. ‘മറ്റു മതങ്ങളെയും മോഡറേറ്റ് ഇസ്ലാമിനേയും സൂഫികളേയും കുറ്റപ്പെടുത്തും. സൂഫികളെ ഡ്രഗ് അഡിക്ടുകളെന്നും പുകവലിക്കാരെന്നും വിളിക്കും. അവന്റെ പോക്ക് അപകടത്തിലേക്കാണെന്ന് തോന്നിയതോടെ എന്റെ ഭര്‍ത്താവ് അവനില്‍ നിന്നും അകന്നു. പൊലീസ് അതിനകം തന്നെ അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു’ അവര്‍ വിശദീകരിക്കുന്നു.

12710886-6959745-image-m-33_1556202094949കുടുംബം മുഴുവന്‍ തന്നെ വിട്ട് പോയിട്ടുണ്ടാവാമെന്നാണ് അവര്‍ പറയുന്നത്. ലോകത്തിനുനേരെയുള്ള സഹ്രാന്റെ വിദ്വേഷത്തെ ശക്തമായി എതിര്‍ത്തതുകൊണ്ടാവാം താനും നിയാസും ബാക്കിയായതെന്നും സഹ്രാനുമായുള്ള ബന്ധം വേണ്ടെന്നുവെച്ചെങ്കിലും സമീപത്തെ തെരുവില്‍ തന്റെ സഹോദരിമാര്‍ക്കൊപ്പം താമസിക്കുന്ന മാതാപിതാക്കള്‍ക്ക് മധാനിയ ഭക്ഷണം എത്തിച്ചു നല്‍കുമായിരുന്നു. ‘പക്ഷേ ഏപ്രില്‍ 18ന് പെട്ടെന്ന് അവരെ കാണാതായി. വെള്ളിയാഴ്ച അയല്‍ക്കാരാണ് പറഞ്ഞത് അവര്‍ വീട്ടിലില്ലെന്ന്. അവരുടെ ഫോണും സ്വിച്ഛ് ഓഫായിരുന്നു. പിന്നീട് സ്ഫോടനം നടന്നു. സഹ്രാനായിരുന്നു അതിനു പിന്നിലെന്ന് ഞങ്ങള്‍ അറിഞ്ഞു.’ അവര്‍ പറയുന്നു.

ആറാം ക്ലാസില്‍ പഠനം നിര്‍ത്തിയ സഹ്രാന്‍ ഇസ്ലാമിക പഠനങ്ങളോട് വലിയ താല്‍പര്യം കാണിച്ചിരുന്നു. ഖുറാന്‍ ഓര്‍ക്കാനായി അറബിയില്‍ ഒരു കോഴ്സ് പൂര്‍ത്തിയാക്കി. ഇസ്ലാമിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അവന്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു. 2006ല്‍ അവന്‍ ഒരു ഇസ്ലാമിക പഠന കേന്ദ്രം തുടങ്ങി. ‘തെറ്റായ ആളുകളില്‍ നിന്ന് ഹദീസ് പഠിച്ചതുകൊണ്ടാണ് അവന് ദൈവത്തെ നഷ്ടപ്പെട്ടത്. അവന്‍ പഠിച്ചത് ജനങ്ങളെ കൊല്ലാനായിരുന്നു.
അവന്‍ ജീവിച്ചിരിക്കുന്നത് രാജ്യത്തിനു മാത്രമല്ല ഈ ലോകത്തിനു തന്നെ ഭീഷണിയാണ്. അവന്‍ ഇന്ന് ജീവിച്ചിരിപ്പില്ലയെന്നതില്‍ എനിക്കു സന്തോഷമുണ്ട്.’ അവര്‍ പറഞ്ഞു.

സഹ്റാൻ ഹാഷിം കേരളത്തിലും പ്രഭാഷണം നടത്തി

ശ്രീലങ്കയെ നടുക്കിയ സ്ഫോടനപരമ്പരയുടെ മുഖ്യസൂത്രധാരനെന്ന് അന്വേഷണ സംഘം കരുതുന്ന സലഫി പ്രചാരകന്‍ സഹ്റാന്‍ ഹാഷിം കേരളത്തിലും വന്നതായി റിപ്പോര്‍ട്ടുകള്‍. ആലുവക്ക് സമീപം പാനായികുളത്തും മലപ്പുറത്തും ഇയാള്‍ പ്രഭാഷണം നടത്തിയതായി ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

2017 ലാണ് സഹ്റാന്‍ കേരളത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇയാള്‍ ഏത് പരിപാടിയിലാണ് പങ്കെടുത്തത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടില്ല. ഇക്കാര്യം ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. സഹ്റാന്‍ ഹാഷിമുമായി ബന്ധമുണ്ടായിരുന്ന ചില മലയാളികള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളതായി സൂചനയുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ സഹ്റാന്‍ ഹാഷിമിന്റെ കേരള ബന്ധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.

കേരളത്തിന് പുറമെ തമിഴ് നാട്ടിലെ കോയമ്പത്തൂര്‍, തിരുനല്‍വേലി, വെല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളും സഹ്റാന്‍ ഹാഷിം സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സജീവ സലഫി പ്രചാരകനായ സഹ്റാന്‍ ഹാഷിമിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന തീവ്രവാദി സംഘടനയാണ് ശ്രീലങ്കയില്‍ സ്ഫോടനപരമ്പര സൃഷ്ടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സഹ്റാന്‍ ഹാഷിമും ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ശ്രീലങ്ക, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കണമെന്ന് സഹ്റാന്‍ ഹാഷിം ആഹ്വാനം ചെയ്തിരുന്നതായും സൂചനയുണ്ട്. തീവ്രനിലപാട് പുലര്‍ത്തിയിരുന്ന ഇയാളുടെ പ്രഭാഷണങ്ങളില്‍ എല്ലാം അന്യ മതസ്തരെ ഉന്മൂലനം ചെയ്യണമെന്ന സന്ദേശമാണ് ഉണ്ടായിരുന്നത്.

ശ്രീലങ്കയിലെ സ്ഫോടന പരമ്പരകളില്‍ ചാവേര്‍ ആയിരുന്ന മുഹമ്മദ് മുബാറക് അസനും ഇന്ത്യ സന്ദര്‍ശിച്ചിരുന്നതായി നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top