Flash News

ഇന്നത്തെ നക്ഷത്ര ഫലം (29 ഏപ്രില്‍ 2019)

April 29, 2019

cb0c2e226291445ea069bf187a82fda0അശ്വതി : അധ്വാനഭാരത്താല്‍ അവധിയെടുക്കും. ചെലവിനങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തും. അപകീര്‍ത്തി ഒഴിവാക്കാൻ സംഘനേതൃത്വസ്ഥാനം ഒഴിയും.

ഭരണി : പ്രവര്‍ത്തനമേഖലകളില്‍ അനുകൂലസാഹചര്യങ്ങള്‍ വന്നുചേരും. വിജ്ഞാനപ്ര ദമായ വിഷയങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ ആത്മാഭിമാനം തോന്നും.

കാര്‍ത്തിക : തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട് ചര്‍ച്ചകളും ദൂരദേശയാത്രയും വേണ്ടിവരും. സന്താനസംരക്ഷണത്താല്‍ മനസമാധാനമുണ്ടാകും.

രോഹിണി : അതിരുകടന്ന ആത്മപ്രശംസ അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. രക്തസമ്മര്‍ദാധിക്യത്താല്‍ മുന്‍കോപം വര്‍ധിക്കും.

മകയിരം : പുതിയ കരാറുജോലികള്‍ ഒപ്പുവെക്കുമെങ്കിലും ഒരുപരിധിയിലധികം പണം കുറച്ചു കൊണ്ടേറ്റെടുക്കരുത്. പലപ്പോഴും മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുവാനിടവരും.

തിരുവാതിര : മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുവാനിടവരും. ആത്മാര്‍ഥ സുഹൃത്തിനെ അബദ്ധങ്ങളില്‍ നിന്ന് രക്ഷിക്കാൻ സാധിക്കും.

പുണര്‍തം : ചിന്തിച്ചു പ്രവര്‍ത്തിക്കാൻ സാധിക്കാത്തതിനാല്‍ ഉദ്യോഗത്തില്‍ നിന്നും വിരമിക്കാൻ തീരുമാനിക്കും. അനാവശ്യമായ ആധി ഉപേക്ഷിക്കണം.

പൂയ്യം : വിദഗ്ധാഭിപ്രായം സ്വീകരിച്ച് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം ലക്ഷ്യപ്രാപ്തി നേടും. ഏകാഭിപ്രായത്തോടുകൂടിയ ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും.

ആയില്യം : മേലധികാരിക്ക് തൃപ്തിയാകും വിധത്തില്‍ പദ്ധതി സമര്‍പ്പിക്കാൻ സാധിക്കും. ജാമ്യം നില്‍ക്കുവാനുള്ള സാഹചര്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്.

മകം : തൊഴില്‍പരമായ അനിശ്ചിതാവസ്ഥകള്‍ തരണം ചെയ്യും. സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. അവധിയെടുത്ത് ബന്ധുവിന്‍റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കും.

പൂരം : കൂടുതല്‍ വിസ്തൃതിയുള്ള ഗൃഹം വാങ്ങിക്കാൻ അന്വേഷണം ആരംഭിക്കും. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാൻ അവസരമുണ്ടാകും. സാമ്പത്തിക ലാഭം വര്‍ധിക്കും

ഉത്രം : ഊഹകച്ചവടത്തില്‍ നഷ്ടമുണ്ടാകും. തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് തൃപ്തിയായ അന്തരീക്ഷം ഉണ്ടാകുകയില്ല. പലപ്രകാരത്തിലും രോഗപീഡകള്‍ വര്‍ധിക്കു ന്നതിനാല്‍ വിദഗ്ധപരിശോധന വേണ്ടിവരും.

അത്തം : പുത്രന് തന്‍റെ ഉദ്യോഗത്തേക്കാള്‍ ഉയര്‍ന്നപദവിയുള്ള ജോലി ലഭിച്ചതിനാല്‍ ആത്മാഭിമാനം തോന്നും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ നടത്തുവാനോര്‍മവരും.

ചിത്ര : മേലധികാരിയുടെ ദുഃസംശയങ്ങള്‍ക്ക് വിശദീകരണം നല്കുവാനിടവരും. ബന്ധുവിന്‍റെ അകാലവിയോഗം പൂര്‍വകാലസ്മരണകള്‍ അനുസ്മരിക്കാൻ വഴിയൊരുക്കും.

ചോതി : പുതിയ കര്‍മപദ്ധതികള്‍ക്ക് രൂപകല്പന തയ്യാറാകും. ജീവിതനിലവാരം വര്‍ധിച്ചതിനാല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഗൃഹം വാങ്ങിക്കാൻ തീരുമാനിക്കും.

വിശാഖം : അവസരോചിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ അനിഷ്ടഫലങ്ങള്‍ ഒഴിവാകും. മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ദൂരദേശയാത്ര വേണ്ടിവരും.

അനിഴം : ഗുരുസ്ഥാനീയനായ ബന്ധുവിന്‍റെ അകാലവിയോഗത്തില്‍ മനോവിഷമം തോന്നും. വീടു പണി പൂര്‍ത്തീകരിക്കാൻ കരുതിച്ച വെച്ച പണം ഭൂമിവാങ്ങുവാനുപയോഗിക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.

തൃക്കേട്ട : പുനപ്പരീക്ഷയില്‍ വിജയശതമാനം വര്‍ധിക്കും. യുക്തിപൂര്‍വം ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ എതിര്‍പ്പുകളെ അതിജീവിക്കാൻ സാധിക്കും. വൈദ്യനിര്‍ദേശത്താല്‍ ദുഃശീലങ്ങള്‍ ഒഴിവാക്കും.

മൂലം : മേലധികാരിയുടെ പ്രത്യേക പരിഗണനയില്‍ ഉദ്യോഗം നഷ്ടപ്പെടുവാനുള്ള സാധ്യത കുറയും. പുതിയ കരാറു ജോലിയില്‍ ഒപ്പുവെക്കും. ആധ്യാത്മിക ആത്മീയ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാനിടവരും.

പൂരാടം : സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയംപര്യാപ്തത ആര്‍ജിക്കാൻ തയ്യാറാകും. പ്രവര്‍ത്തനശൈലിയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ വിദഗ്ധോപദേശം തേടും.

ഉത്രാടം : വിദേശബന്ധമുള്ള വ്യാപാരവിപണനങ്ങള്‍ തുടങ്ങുന്നിന്‍റെ പ്രാഥമിക ചര്‍ച്ചയില്‍ പങ്കെടുക്കും. ഉത്തരവാദിത്ത്വങ്ങള്‍ വര്‍ധിക്കുന്ന വിഭാത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

തിരുവോണം : സഹപാഠിയോടൊപ്പം ഉപരിപഠനത്തിന് ചേരുവാന്‍ സാധിക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പു വാങ്ങിയ ഭൂമിയില്‍ ഗൃഹസമുച്ചയം പണിയാന്‍ തീരുമാനിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

അവിട്ടം: പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്‍പ്പിക്കാൻ തയ്യാറാകും. കാലാഹരണപ്പെട്ട ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങാന്‍ തീരുമാനിക്കും. അവധിയെടുത്ത് മംഗ ളകര്‍മങ്ങളില്‍ പങ്കെടുക്കും.

ചതയം : ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായി വ്യായാമവും ഭക്ഷണക്രമീകരണവും ശീലിക്കും. വിദഗ്ധോപദേശം സ്വീകരിക്കാതെ ഒരുമേഖലകളിലും പണം മുടക്കരുത്.

പൂരോരുട്ടാതി : സഹപാഠിയോടൊപ്പം ഉപരിപഠനത്തിന് ചേരാന്‍ സാധിക്കും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടുവാനവസരമുണ്ടാകും. വ്യവഹാരം, നറുക്കെടുപ്പ് തുടങ്ങിയവയില്‍ വിജയിക്കും.

ഉത്രട്ടാതി : ഐശ്വര്യവും സല്‍കീര്‍ത്തിയും പ്രതാപവും വര്‍ധിക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളില്‍ വിജയിക്കും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദര്‍ശനത്തിനിടവരും.

രേവതി : ബന്ധുസഹായത്താല്‍ ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ സാധിക്കും. ദുശീലങ്ങള്‍ ഒഴിവാക്കാൻ നിര്‍ബന്ധിതനാകും. വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top