റഫാല്‍ പുനഃപരിശോധനാ ഹര്‍ജി; മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

RAFALEന്യൂഡല്‍ഹി: റഫാല്‍ കേസില്‍ സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം തേടി കേന്ദ്രസര്‍ക്കാര്‍. വാദം കേള്‍ക്കല്‍ നീട്ടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

‘ദ് ഹിന്ദു’ ദിനപത്രം നേരത്തെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രേഖകള്‍ പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് രേഖകള്‍ മോഷ്ടിച്ചതാണെന്നും തെളിവായി പരിഗണിക്കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് തള്ളിയ കോടതി സര്‍ക്കാറിന് നേരത്തെ നല്‍കിയ ക്ലീന്‍ ചിറ്റ് പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നല്‍കപ്പെട്ട ഹര്‍ജികളിലാണ് സര്‍ക്കാറിന്റെ മറുപടി. തിരഞ്ഞെടുപ്പ് കാലമായതിനാലാണ് കേന്ദ്രസര്‍ക്കാര്‍ കേസ് നീട്ടിവെക്കണമെന്നാവശ്യപ്പെടുന്നത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റഫാല്‍ കേസില്‍ മോദിയെ കള്ളന്‍ എന്ന് വിളിച്ചിരുന്നു. ഇതിനെതിരെയുള്ള കേസും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Related News

Leave a Comment