Flash News

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ല; വീഡിയോ പുറത്ത്

April 30, 2019

aaaaaaaaaaa_0ബാഗ്ദാദ്: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വീഡിയോ സന്ദേശം പുറത്ത്. മീഡിയ ഗ്രൂപ്പ് ആയ അല്‍ ഫുര്‍ഖാന്‍ ആണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. രണ്ട് വര്‍ഷം മുന്നെ കൊല്ലപ്പെട്ടു എന്ന് കരുതിയിരുന്ന ബാഗ്ദാദി മൂന്ന് അനുയായികളെ അഭിസംബോധന ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബാഗ്ദാദിയൊഴിച്ച് മറ്റുള്ളവരുടെ മുഖം അവ്യക്തമാക്കിയിട്ടുണ്ട്.

അധികം വ്യക്തമല്ലാത്ത വീഡിയോയാണെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ഐഎസ് ഭീകരാക്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. കഴിഞ്ഞ മാസം അവസാനിച്ച കിഴക്കന്‍ സിറിയയിലെ യുദ്ധത്തെക്കുറിച്ചാണ് ബാഗ്ദാദി പ്രധാനമായി സംസാരിക്കുന്നത്. കുഷ്യനിലിരുന്ന്  കാല്‍കയറ്റിവെച്ച് ‘ബഗൂസ് യുദ്ധം കഴിഞ്ഞു’ എന്ന് അനുയായികളോട് പറയുന്നു. അനുയായികളെ കൊന്നവരോടും ജയിലിലടച്ചവരോടും പകരം ചോദിക്കണമെന്നും ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തെയും സംബന്ധിച്ച് ബാഗ്ദാദി സംസാരിച്ചെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഔദ്യോഗികമായി ഇത് ബാഗ്ദാദിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇസ്ലാമിക ലോകത്തിന്റെ സ്വയം പ്രഖ്യാപിത ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചിരുന്നു.  2014ലാണ് അവസാനമായി ബാഗ്ദാദി കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

 
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top