ന്യൂഡല്‍ഹി: ഹിമ മനുഷ്യന് വെറും ഒരു കെട്ടുകഥയല്ലയെന്ന് ശരിവെക്കുന്ന തെളിവുകളുമായി ഇന്ത്യന്‍ സേന. നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിന് സമീപത്ത് നിന്ന് ഹിമ മനുഷ്യന്റേതെന്ന് കരുതുന്ന വലിയ കാല്‍പ്പാടുകള്‍ സേന കണ്ടെത്തി. ഏപ്രിൽ ഒൻപതിന് കരസേനയുടെ പര്‍വതാരോഹണ സംഘമാണ് ഹിമ മനുഷ്യന് എന്നറിയപ്പെടുന്ന യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതെന്ന് സേനയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വ്യക്തമാക്കുന്നു.
മഞ്ഞില്‍ പതിഞ്ഞ 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പ്പാടിന്റെ ചിത്രവും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതാദ്യമായാണ് യതിയുടെ കാല്പാടുകള് കണ്ടെത്തുന്നതെന്നും ട്വിറ്ററില്‍ കരസേന വ്യക്തമാക്കുന്നു. ‘ആർക്കും ഇതുവരെ പിടികൊടുക്കാത്ത ഹിമമനുഷ്യനെ’ മക്കാലു–ബാരുൺ നാഷനൽ പാർക്കിനു സമീപം മാത്രമാണ് മുൻപ് കണ്ടിട്ടുള്ളതെന്നും വ്യക്തമാക്കുന്നു.
നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്നു എന്ന് പറയപ്പെടുന്ന ഭീമാകാരരൂപിയാണ് യതി. ബിഗ്ഫൂട്ട് എന്നും ഇതിന് വിളിപ്പേരുണ്ട്. എന്നാല്‍ യതി ജീവിച്ചിരിക്കുന്നുവെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഹിമാലയൻ മഞ്ഞുമലകളിലും സൈബീരിയ, മധ്യപൂർവേഷ്യ തുടങ്ങിയ ഇടങ്ങളിലും യതിയെ കണ്ടതായി പലരും പറയുന്നുണ്ട്. ഹിമാലയത്തിൽ പര്യവേഷണം നടത്തിയ ബ്രിട്ടിഷുകാരിൽ ചിലർ യതിയെ കണ്ടതായി അവകാശപ്പെട്ടിട്ടുണ്ട്. 1997-ൽ ഇറ്റലിയിൽ നിന്നുള്ള പർവതാരോഹകൻ റെയ്നോൾഡ് മെസ്സ്നർ യതിയെ നേരിൽ കണ്ടതായി അവകാശപ്പെട്ടിട്ടുമുണ്ട്.
നിയാണ്ടര്‍ത്താല്‍ മനുഷ്യനില്‍നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പ്രവാഹത്തിനിടയില് വേര്‍പിരിഞ്ഞ ഒരു കണ്ണിയാണ് യതിയെന്നും പറയപ്പെടുന്നുണ്ട്. രോമാവൃതമായ ദേഹവും കുറുകിയ കഴുത്തും നീണ്ട കരങ്ങളുമുള്ള ഭീമനാണ് യതിയെന്നും ഇതിന്റെ ഡിഎന്‍എ ഘടന മനുഷ്യന്റേതിന് തുല്യമാണെന്നും പറയപ്പെടുന്നുണ്ട്.
For the first time, an #IndianArmy Moutaineering Expedition Team has sited Mysterious Footprints of mythical beast 'Yeti' measuring 32×15 inches close to Makalu Base Camp on 09 April 2019. This elusive snowman has only been sighted at Makalu-Barun National Park in the past. pic.twitter.com/AMD4MYIgV7
— ADG PI – INDIAN ARMY (@adgpi) April 29, 2019
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply