കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസിന്റെ ഗ്രന്ഥശാലയ്ക്ക് രമേശ് ചെന്നിത്തലയുടെ പ്രത്യേക അഭിനന്ദനം

DSC_0994ഡാളസ് : ഡാളസില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാല സന്ദര്‍ശിച്ചു.

എഴുപതിനായിരത്തില്‍‌പരം മലയാള പുസ്തകങ്ങളുടെ ശേഖരം തന്നെ അത്ഭുതപ്പെടുത്തിയെന്നും, ഈ ഗ്രന്ഥശാലയില്‍ ഭൂതകാലത്തിന്റെ ഓര്‍മ്മ പുതച്ചിരിക്കുന്ന പൊടിപിടിക്കാത്ത കുറെ പുസ്തകങ്ങള്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, 1992 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാളം ക്ലാസ്സിനെയും പ്രത്യേകം പ്രശംസിച്ചു. നമ്മുടെ പുതിയ തലമുറയിലെ വായനാകുതുകികളെ കാത്ത് കണ്ണടക്കാതെ പ്രവര്‍ത്തിച്ചുവരുന്ന ഗ്രന്ഥശാലയാണെന്നും, നിസ്വാര്‍ത്ഥ സേവകരായ അസ്സോസിയേഷന്‍ അംഗങ്ങള്‍ സമ്മാനിച്ചതാണ് ഈ ഗ്രന്ഥശാലയിലെ പുസ്തകങ്ങളേറെയെന്നും പ്രസിഡന്റ് റോയ് കൊടുവത്ത് വിശദീകരിച്ചു.

അസ്സോസോസിയേഷന്‍ രമേശ് ചെന്നിത്തലയ്ക്ക് ഏര്‍പ്പെടുത്തിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. ചടങ്ങില്‍ ശ്രീമതി രമണി കുമാര്‍ (KAD മുന്‍ പ്രസിഡന്റ് ), സംസാരിക്കുകയും സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകരും പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ പി. പി ചെറിയാന്‍, ജോസ് പ്ലാക്കാട്ട്, അനുപമ വെങ്കിടേഷ്, സെബാസ്റ്റ്യന്‍ സജി, തോമസ് കോശി, സാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

DSC_0995 DSC_0996

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment