തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ടിലെ ക്രമക്കേടില്‍ സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. എല്ലാ റെയ്ഞ്ച് എസ്പിമാരോടും ജില്ലാ തല പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാന് ഇന്റലിജന്‍സ് എഡിജിപി നിര്‍ദേശം നല്കി. പോസ്റ്റല്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള അപാകതകളും പരിശോധിക്കാന്‍ നിര്‍ദേശമുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നതില്‍ ഇപ്പോഴുള്ള പാളിച്ചകള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എത്ര പോസ്റ്റല്‍ വോട്ടുകള്‍ ഓരോ ജില്ലയിലും പോയിട്ടുണ്ട്. ഒന്നിലധികം പോസ്റ്റല്‍ വോട്ടുകള്‍ ഒരു പൊലീസുകാരന് കിട്ടിയിട്ടുണ്ടോ, എങ്കില്‍ അതെങ്ങനെ സംഭവിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഥലം മാറ്റമടക്കമുള്ള ഭീഷണികള്‍ ആര്‍ക്കെങ്കിലും നേരെ ഉണ്ടായോ എന്നതും അന്വേഷണവിധേയമാകും. അയച്ച പോസ്റ്റല്‍ വോട്ടുകള്‍ യഥാര്‍ഥ വോട്ടര്‍ക്ക് കിട്ടുന്നതിന് പകരം ചില അസോസിയേഷനുകള്‍ സ്വാധീനം ചെലുത്തി പോസ്റ്റോഫീസുകളില്‍ നിന്ന് കൂട്ടത്തോടെ എടുത്തതായും ആക്ഷേപങ്ങളുയര്‍ന്നിട്ടുണ്ട്.
നേരത്തെ പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യുന്നതും ഒപ്പിടുന്നതും പോലീസ് അസോസിയഷന് നേതാക്കളാണെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. അസോസിയേഷന് നേതാക്കളുടെ വിലാസത്തിലേക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടമായി എത്തിക്കുകയായിരുന്നുവത്രെ. ബാലറ്റുകള്‍ പോലീസുകാരില്‍ നിന്ന് സംഘടിപ്പിക്കുന്നത് സ്ഥലംമാറ്റം മുതലായ അച്ചടക്ക നടപടികള്‍ എടുക്കും എന്ന് ഭീഷണിപ്പെടുത്തിയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. കൂടാതെ ആരോപണം സ്ഥിരീകരിച്ച് പോലീസ് അസോസിയേഷന്റെ വാട്സാപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ട ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply