മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയില്ലെന്ന് കമ്മീഷന്‍; രാഹുലിന് നോട്ടീസ്

rah_4ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ആദിവാസികളെ വെടിവെച്ചു കൊല്ലാന്‍ അനുവദിക്കുന്ന നിയമം മോദി കൊണ്ടുവന്നിട്ടുണ്ടെന്ന് മധ്യപ്രദേശിലെ ഷാദോളില്‍ നടത്തിയ രാഹുലിന്റെ പ്രസംഗത്തിനെതിരെ നല്‍കിയ പരാതിയിലാണ് നോട്ടീസ്. അതേസമയം  പ്രധാനമന്ത്രി നരേന്ദ്ര മോദി  ചട്ടലംഘനം നടത്തിയില്ലെന്ന് കമ്മീഷന്‍ അറിയിച്ചു.

‘ആദിവാസികളെ വെടിവെച്ച് കൊല്ലാന്‍ പോലീസിനെ അനുവദിക്കുന്ന പുതിയ നിയമം നരേന്ദ്രമോദി ഉണ്ടാക്കിയിട്ടുണ്ട്. ആദിവാസികളെ അക്രമിക്കാമെന്നാണ് നിയമം പറയുന്നത്. അവര്‍ നിങ്ങളുടെ ഭൂമി തട്ടിയെടുത്തു. നിങ്ങളുടെ കാടും ജലവും അവരെടുത്തു. എന്നിട്ടവര്‍ പറയുകയാണ് ആദിവാസികളെ വെടിവെച്ച് കൊല്ലണമെന്ന്’, രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ പ്രസംഗിച്ചുവെന്നാണ് പരാതി. പരാതിയില്‍ 48 മണിക്കൂറിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്.

കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി സമ്മതിച്ചു’ എന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം സുപ്രീംകോതിയില്‍ മാപ്പ് പറഞ്ഞിരുന്നു.  റഫാല്‍ കേസിലെ പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു രാഹുലിന്റെ വിവാദപ്രസ്താവന.

എന്നാല്‍, സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ചുവെന്ന പരാതിയില്‍ നരേന്ദ്ര മോദിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഏപ്രില്‍ ഒന്‍പതിന് പ്രസംഗത്തില്‍ മോദി പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. കന്നി വോട്ടര്‍മാര്‍ അവരുടെ വോട്ട് പുല്‍വാമയില്‍ വീരമൃത്യുവരിക്കുകയും ബാലാകോട്ട് വ്യോമാക്രമണം നടത്തുകയും ചെയ്ത ധീര സൈനികര്‍ക്ക് സമര്‍പ്പിക്കണമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് മഹാരാഷ്ട്രയിലെ വാര്‍ധയില്‍ മോദി നടത്തിയ പരാമര്‍ശവും ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

അതേസമയം മോദിയുടെയും അമിത് ഷായുടെയും ചട്ടലംഘനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Related News

Leave a Comment