Flash News

തമിഴ്‌നാട്ടിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

May 2, 2019

raidകൊച്ചി: കേരളത്തിലെ ഐഎസ് ബന്ധമുള്ളവരുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തമിഴ്നാട്ടില്‍ മൂന്നിടങ്ങളില്‍ റെയ്ഡ് നടത്തി. കാരയ്ക്കല്‍, കുംഭകോണം, രാമനാഥപുരം എന്നിവിടങ്ങളിലാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്.

എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് എന്നീ സംഘടനകളുടെ ഓഫീസുകളിലാണ് റെയ്ഡ്.

കേരളത്തില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ഐഎസ് കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കര്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് റെയ്ഡ്.

റെയ്ഡില്‍ ചില സുപ്രധാന രേഖകള്‍ കണ്ടെത്തിയെന്നാണ് വിവരം. പാലക്കാട് മുതലമട സ്വദേശിയായ റിയാസിന് തമിഴ്‌നാടുമായും അവിടുത്തെ ഗ്രൂപ്പുകളുമായും ബന്ധമുണ്ടായിരുന്നെന്നും എന്‍ഐഎക്ക് വിവരം ലഭിച്ചിരുന്നു. തമിഴ്‌നാട്ടിലുള്ളവരുമായി റിയാസ് ഓണ്‍ലൈന്‍ ചാറ്റ് നടത്തിയിരുന്നതായും വിവരം ലഭിച്ചിരുന്നു. റിയാസുമായി ബന്ധമുള്ള സംഘടനകളെയും വ്യക്തികളെയും കര്‍ശനമായി നിരീക്ഷിക്കാനാണ് എന്‍ഐഎ തീരുമാനം.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top