നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയില്‍ ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കവേ ആക്രമണ രംഗമുള്ള മെമ്മറി കാര്‍ഡ് തൊണ്ടി മുതലാണോ അതോ രേഖയാണോ എന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. നാളെ തീരുമാനം അറിയിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മെമ്മറികാര്‍ഡ് രേഖയാണെങ്കില്‍ ദിലീപിന് മെമ്മറി കാര്‍ഡ് കൈമാറുന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് വാക്കാല്‍ പറഞ്ഞിരിക്കുകയാണ് കോടതി. മെമ്മറി കാര്‍ഡ് തൊണ്ടിമുതലല്ലെന്നും രേഖയാണെന്നും ദിലീപ് കോടതിയെ അറിയിച്ചു.
ദിലീപിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ചോദിച്ചത്. കേസിലെ മുഖ്യതെളിവായ മെമ്മറി കാര്‍ഡ് ദിലീപ് ആവശ്യപ്പെട്ടിരുന്നു. വേനലവധിക്ക് ശേഷം പരിഗണിക്കാമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഇന്നലെ പറഞ്ഞെങ്കിലും സംസ്ഥാനസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഹര്‍ജിയില്‍ തീര്‍പ്പായാല്‍ മാത്രമേ ദിലീപിന് കുറ്റപത്രം കൈമാറാന്‍ കഴിയുകയുളളു വെന്നാണ് സര്‍ക്കാര്‍ നിലപാട്.
മെമ്മറി കാര്‍ഡി കേസ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം. എന്നാല്‍, തെളിവ് നശിപ്പിക്കാനും ദൃശ്യങ്ങള്‍ നല്കിയാല് ഇരയായ നടിക്ക് കോടതിയില്‍ സ്വതന്ത്രമായി മൊഴി നല്‍കാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.
നിബന്ധനകളോടെ ദൃശ്യങ്ങള്‍ നല്കാന് വകുപ്പുണ്ടെങ്കില്‍ അതും പരിഗണിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. അതേസമയം മെമ്മറി കാര്‍ഡ് തൊണ്ടിമുതല്‍ ആണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയുടെ ഭാഗമായി ഉപയോഗിക്കാന്‍ ആവില്ലെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply