Flash News

“നന്മ” ദേശീയ ദ്വിദിന കണ്‍‌വന്‍ഷന്‍ സമാപിച്ചു

May 2, 2019 , മൊയ്തീന്‍ പുത്തന്‍‌ചിറ

01കാനഡ: നോര്‍ത്ത് അമേരിക്കന്‍ മുസ്ലിം മലയാളി സംഘടനയായ ‘നന്മ’ യുടെ രണ്ടാമത് ദേശീയ ദ്വിദിന കണ്‍വെന്‍ഷന്‍ ടൊറന്റൊയിലെ മിസ്സിസാഗയില്‍ ഏപ്രില്‍ 27 ന് സമാപിച്ചു. അമേരിക്കയിലെയും കാനഡയിലെയും വിവിധ മുസ്ലിം മലയാളി കൂട്ടായ്മകളെ ബന്ധിപ്പിക്കുന്നു എന്നതാണ് ‘നന്മ’ യുടെ മുഖ്യ പ്രത്യേകത. സര്‍ഫ്റാസ് അബ്ദു ഖിറ്അത്ത് ഓതി ആരംഭിച്ച ചടങ്ങുകള്‍ നിയന്ത്രിച്ചത് അനുറാസ് ഖാലിദ് സദസ്സിന് പരിചയപ്പെടുത്തിയ റഹ്മ സെയ്ദ് ആയിരുന്നു. അമേരിക്ക, കാനഡ, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലെ ദേശിയ ഗാനങ്ങള്‍ കുട്ടികള്‍ ആലപിച്ചു. നന്മ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ മിസ് യാസ്മിന്‍ മര്‍ച്ചന്‍റ് സ്വാഗതമാശംസിച്ച ചടങ്ങില്‍ നിയമജ്ഞനും, പ്രശസ്ത പ്രഭാഷകനുമായ ഫൈസല്‍ കുട്ടി, മുന്‍ ഒന്റാരിയോ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷണര്‍ റാബിയ ഖദര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. നന്മ പ്രസിഡണ്ട് യു.എ. നസീര്‍ അദ്ധ്യക്ഷ ഭാഷണം നടത്തി. തുടര്‍ന്ന് നന്മ ട്രസ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ സമദ് പൊന്നേരി, റഷീദ് മുഹമ്മദ്, ഷാജി മുക്കത്ത്, ഹമീദ് ഷിബിലി അഹമ്മദ്, ഷഹീന്‍ അബ്ദുല്‍ ജബ്ബാര്‍, സജീബ് കോയ, മുഹമ്മദ് സലീം, യാസ്മിന്‍ അമീനുദ്ദീന്‍, തസ്ലിം കാസിം, അജീദ് കാരേടത്ത്, അബ്ദുല്‍ റഹ്മാന്‍, മെഹബൂബ് കിഴക്കേപ്പുര, നിയാസ് അഹമ്മദ്, ഷിഹാബ് സീനത്ത് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

നന്മ കാനഡ ലോഞ്ച്, നന്മ ഇയര്‍ ബുക്ക് പ്രകാശനം, നന്മ ആപ്പ് ലോഞ്ച് എന്നിവ ചടങ്ങിന്‍റെ ഭാഗമായി വേദിയില്‍ നടന്നു. മിസ്സിസാഗ കേരള അസോസിയേഷന്‍ പ്രസിഡണ്ട് പ്രസാദ് നായര്‍ ആശംസയര്‍പ്പിക്കുകയും, ഷേക് അഹമ്മദ് കുട്ടി മാനവ മോചനത്തിന്നായി പ്രാര്‍ത്ഥിക്കുകയും, നവാസ് യൂനുസ് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സര്‍ഫ്റാസ് അബ്ദു ഖിറ്അത്ത് ഓതി ആരംഭിച്ച ചടങ്ങുകള്‍ നിയന്ത്രിച്ചത് അനുറാസ് ഖാലിദ് സദസ്സിന് പരിചയപ്പെടുത്തിയ റഹ്മ സെയ്ദ് ആയിരുന്നു.

ഇവ കൂടാതെ വേറിട്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനും സദസ്സ് സാക്ഷ്യം വഹിച്ചു. 26ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മിസ്സിസാഗ മേപ്പിള്‍ ബാങ്ക്വററില്‍ തുടങ്ങിയ ദ്വിദിന കണ്‍വെന്‍ഷനില്‍, ശനിയാഴ്ച കാലത്ത് നടന്ന പ്രതിനിധി സമ്മേളനത്തില്‍ അടുത്ത വര്‍ഷം വനിതാ ശാക്തീകരണം, യുവജന മുന്നേറ്റം തുടങ്ങിയ പദ്ധതികള്‍ക്ക് രൂപം നല്‍കി. പ്രളയക്കെടുതിയില്‍ മികച്ച രീതിയില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതുള്‍പ്പെടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നോര്‍ത്ത് അമേരിക്കയില്‍ സാമൂഹ്യ സേവന രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നന്മയുടെ വിവിധ ഭാരവാഹികളെ സദസ്സില്‍ ആദരിച്ചു. ഭക്ഷണത്തിന് ശേഷം കുട്ടികളുടെ വര്‍ണാഭമായ കലാപരിപാടികളും ചടങ്ങിന് മാറ്റു കൂട്ടി.

1103 04 05 090208 12

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top