ഫോനി ഒഡീഷ തീരം തൊട്ടു; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത; 11 ലക്ഷം പേരെ ഒഴിപ്പിച്ചു

New-Project3ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ, ആന്ധ്ര, തീരത്ത് ഇപ്പോള്‍ കനത്ത മഴ പെയ്യുകയാണ്. കടല്‍ അതീവ പ്രക്ഷുബ്ധവും. ഒഡീഷയില്‍ 13 തീരപ്രദേശ ജില്ലകളില്‍ നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിച്ചു. ഇവരെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്കാണ് മാറ്റിയത്. സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും നാവിക സേനയുടെ കിഴക്കന്‍ കമാന്‍ഡും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായിട്ടുണ്ട്. കര, വ്യോമസേനകളും തയ്യാറായിയിരിക്കുകയാണ്.

പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഭുവനേശ്വറില്‍നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ശനിയാഴ്ച വൈകിട്ട് ആറുമണി വരെ കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.

പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എന്‍.ജി.സി. തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. വിനോദസഞ്ചാരികളോട് കൊല്‍ക്കത്ത വിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ ബെംഗാള്‍ തീരം കടന്ന് ബംഗ്ലാദേശിലേക്ക് ഫോനി കടക്കും.

ദേശീയ ദുരന്തനിവാരണ സേന, നാവിക സേനയുടെ കിഴക്കൻ കമാൻഡ്, കര, വ്യോമസേനകൾ തുടങ്ങിയവ അതീവ ജാഗ്രതയിലാണ്. ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിൽ ദേശീയ ക്രൈസിസ് മാനേജ്മെന്റ് സമിതി അതത് സമയത്തെ സ്ഥിതി വിലയിരുത്തുന്നുണ്ട്. ഒഡീഷയിലെ 9 ജില്ലകൾക്കു പുറമേ ആന്ധ്രപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലെ 10 ജില്ലകളിൽകൂടി ‘യെലോ അലർട്’ പ്രഖ്യാപിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ പേരെ ഒഴിപ്പിക്കുന്ന ദുരന്തനിവാരണ നടപടിയും ഇതാണ്. പട്ന– എറണാകുളം എക്സ്പ്രസ് ഉൾപ്പെടെ 223 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി.

New-Project28

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment