Flash News

മലയാള സിനിമാ രംഗത്തേക്ക് വരുന്നത് ആലോചനയിലില്ല: ഭാവന

May 3, 2019

bhavana4മലയാള സിനിമയില്‍ എന്നെന്നും തിളങ്ങിനിന്നിരുന്ന നടി ഭാവനയെ മലയാളികള്‍ക്ക് നഷ്ടപ്പെടുന്നു. കന്നഡയിലും തെലുങ്കിലും തിരക്കേറിയ ഭാവന സ്വന്തം തീരുമാനപ്രകാരമല്ല മലയാള സിനിമയോട് വിടപറഞ്ഞത്. സംഭവബഹുലമായ പ്രതിസന്ധികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് കന്നഡ സംവിധായകനുമായുള്ള വിവാഹം നടന്നത്. മലയാളത്തിലേക്ക് ഇനി എന്ന് തിരിച്ചുവരുമെന്ന ചോദ്യത്തിന് ഭാവനയുടെ മറുപടി “ആലോചിക്കണം” എന്നായിരുന്നു.

“മലയാളത്തില്‍ നിന്ന് നല്ല പ്രൊജക്റ്റുകള്‍ വരുന്നുണ്ട്. ആദം ജോണിനു ശേഷം ഞാന്‍ ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. മലയാളം പടം ഇപ്പോള്‍ ആലോചിക്കുന്നില്ല” – ഭാവന പറയുന്നു. ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഭാവന നന്ദി പറഞ്ഞു.

എല്ലാവരോടും സ്‌നേഹം മാത്രം. പിന്തുണയും സ്‌നേഹവും കിട്ടുന്നുണ്ട്. എല്ലാവരുടെയും മെസേജുകള്‍ക്ക് മറുപടി കൊടുക്കാന്‍ സമയം കിട്ടുന്നുണ്ടാകില്ല. പക്ഷേ സ്‌നേഹിക്കുന്ന, പിന്തുണയ്ക്കുന്ന മെസേജുകള്‍ ഒരു പ്രചോദനമാണെന്നും ഭാവന പറയുന്നു.

പൃഥ്വിരാജ് നായകനായ ആദം ജോണാണ് ഭാവന അവസാനമായി അഭിനയിച്ച മലയാള ചലച്ചിത്രം. മലയാളത്തിലെ ചാനല്‍ ഷോകളിലും മറ്റും ഭാവന പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും സിനിമയിലേക്ക് വരുന്നില്ല എന്നത് ആരാധകരെ സങ്കടത്തിലാക്കുന്നു.

bhavana

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top