Flash News
ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം പ്രതിഷേധ പ്രകടനവും യോഗി ആദിത്യനാഥിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു   ****    ഹത്രാസ് പീഡനക്കേസ് ഇരയുടെ പിതാവിനെ പ്രതി വെടിവെച്ചുകൊന്ന സംഭവം: യോഗിയുടെ റേപ്പ് സ്റ്റേറ്റ് നിർമിതിക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം   ****    വർഗീയ ദ്രുവീകരണ രാഷ്ട്രീയത്തിനെതിരെ വെൽഫെയർ പാർട്ടി നിയമസഭ തെരെഞ്ഞടുപ്പിൽ ശക്തമായി മത്സര രംഗത്ത് ഉണ്ടാവും: ഹമീദ് വാണിയമ്പലം   ****    യുഎസ് ക്യാപിറ്റോള്‍ കലാപകാരികൾ ആന്റിഫ പ്രസ്ഥാനത്തിൽ പെട്ടവരാണെന്ന് തെളിവുകളില്ല: എഫ്ബിഐ   ****    ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****   

ഒഡീഷയില്‍ സര്‍‌വ്വ നാശം വിതച്ച ഫോനി ഭുബനേശ്വര്‍ വിമാനത്താവളം തകര്‍ത്തെറിഞ്ഞു

May 3, 2019

1556898187_CycloneFaniഒഡീഷയില്‍ സര്‍‌വ്വ നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് ഭുബനേശ്വര്‍ വിമാനത്താവളം തകര്‍ത്തെറിഞ്ഞു മുന്നേറുന്നു. ഇന്നു അര്‍ധരാത്രിയോടെയോ ശനിയാഴ്ച പുലര്‍ച്ചെയോടെയോ ബംഗാളില്‍ വീശിയടിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ബംഗാളിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ബംഗാളിലെത്തുന്നതോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് നിഗമനം. കാറ്റിന് മണിക്കൂറില്‍ 90-100 കിലോമീറ്റര്‍ വരെയേ വേഗം ഉണ്ടാകുകയുള്ളുവെന്ന് കാലാവസ്ഥാ വകുപ്പിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ബംഗാളിന്റെ തീരദേശ മേഖലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മീന്‍പിടിത്ത തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പു നല്‍കി. കൊല്‍ക്കത്ത നഗരത്തിലേക്കുള്ള മിക്ക ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. വിമാനത്താവളവും അടച്ചു. അവധിയിലായിരിക്കുന്ന എല്ലാ ഡോക്ടര്‍മാരോടും മറ്റു ആശുപത്രി ജീവനക്കാരോടും അവധി റദ്ദാക്കി തിരിച്ചെത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നാല് കമ്പനിയോളം സുരക്ഷാ പ്രവര്‍ത്തകരെ ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

New-Project7പേമാരിയിലും ശക്തമായ കാറ്റിലും വിമാനത്താവളത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിമാനത്താവളത്തിന്റെ മുന്‍വശത്തെ മേല്‍ക്കൂരയെല്ലാം തകര്‍ന്നടിഞ്ഞു. അതേസമയം, ചുഴലിക്കാറ്റിന്റെ തീവ്രത കുറയുകയും ഒഡിഷയുടെ തീരത്തു നിന്നും വടക്ക് കിഴക്കന്‍ ദിശയിലേക്ക് സഞ്ചാരപഥം മാറുകയും ചെയ്ത പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാക്കിയിട്ടുണ്ട്.

അതിനിടെ, നേതാക്കള്‍ രാഷ്ട്രീയ പരിപാടികള്‍ മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രണ്ടു ദിവസത്തെ രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കി. വെള്ളിയാഴ്ച ബംഗാളിലെ സ്കൂളുകള്‍ക്ക് അവധി നല്‍കാനും അവധിക്കാല പരിപാടികള്‍ റദ്ദാക്കാനും ഉത്തരവ് നല്‍കിയിട്ടുണ്ട്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

 

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top