Flash News

ബുര്‍ഖയും നിഖാബും (ബിന്ദു ചാന്ദ്‌നി)

May 4, 2019

Burkhayumഎന്റെ കുട്ടിക്കാലത്തെ ഇസ്ലാം മത വിശ്വാസികള്‍ ബാഹ്യമായ കാട്ടികൂട്ടലുകള്‍ ഇല്ലാതെ വളരെ ലളിതവും, ഭക്തിനിര്‍ഭരവും സൗഹാര്‍ദ്ദപരവുമായും ജീവിച്ചിരുന്ന സാധാരണ മനുഷ്യരായിരുന്നു.

033e7c6fe3e0d37ecab84e42f9166165--photo-search-muslim-womenഅക്കാലത്ത് മുതിര്‍ന്ന മുസ്ലീം സ്ത്രീകള്‍ വെള്ള കാച്ചിയും, പെങ്കുപ്പായവും, വെളുത്ത കസവു തട്ടവും ധരിച്ചാണ് പുറത്തിറങ്ങിയിരുന്നത്. യുവതികളായ ചില സ്ത്രീകള്‍ സാരിയാണ് ധരിച്ചിരുന്നത്. സാരിയുടെ അറ്റം കൊണ്ടു തല മറച്ചിരുന്നു. പെണ്‍കുട്ടികള്‍ പാവാടയും, ഷര്‍ട്ടും, തട്ടവുമായിരുന്നു വേഷം. എല്ലാ മതവിശ്വാസികളും സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന കാലമായിരുന്നു അത്.

എന്നാല്‍ 1990 കളില്‍ ഇന്ത്യ ആഗോളവത്കരണത്തിന്റെ ഭാഗമായി. ആ കാലഘട്ടത്തില്‍ മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ടി ഒരു ഡ്രസ് കോഡ് വിദേശത്ത് നിന്ന് കൊണ്ടുവരുന്നുയെന്ന് കേള്‍ക്കാന്‍ ഇടയായി. യഥാര്‍ത്ഥത്തിന്‍ പര്‍ദ്ദയെന്നത് ആഗോളവത്കരണത്തിന്റെ ഭാഗമായി ഇസ്ലാമിക ബിസിനസ് ലോബികള്‍ കൊണ്ടുവന്ന പരിഷ്കാരമാണ്. ആദ്യകാലത്ത് പര്‍ദ്ദക്ക് വലിയ പ്രധാന്യം ലഭിച്ചിരുന്നില്ല. ഇക്കാലത്താണ് ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് വലിയ മാററങ്ങള്‍ സംഭവിച്ചത്. ഭൂരിപക്ഷ വര്‍ഗ്ഗീയത മതപരമായി ധ്രുവീകരണം ശക്തമാക്കുകയും ഇത് ബാബരി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്തു. ഭൂരിപക്ഷ വര്‍ഗ്ഗീയതക്ക് എതിരെ ന്യൂനപക്ഷ വര്‍ഗ്ഗീയതയും ശക്തി പ്രാപിക്കാന്‍ തുടങ്ങി. ഈ അവസരം ബിസിനസ്സ് ലോബികള്‍ മുതലെടുക്കുകയും പര്‍ദ്ദ മുസ്ലീം സമൂഹത്തില്‍ വേരുറക്കുകയും ചെയ്തു.

88268-wssmpdvrba-1524829696

ഇന്ത്യയുടെ ആദ്യത്തെ വനിതാ സുപ്രീം കോടതി ജഡ്ജി – ജസ്റ്റിസ് ഫാത്തിമാ ബീവി

ജൂത ക്രൈസ്തവ ഇസ്ലാം തുടങ്ങിയ സെമറ്റിക് മതങ്ങളുടെ എല്ലാം ഉത്ഭവ സ്ഥാനം പശ്ചിമേഷ്യന്‍ ഭൂപ്രദേശമാണ് . ഈ മതങ്ങളുടെ എല്ലാം പൂര്‍വ്വികര്‍ മരുഭൂമിയിലെ കഠിനമായ അവസ്ഥയില്‍ നിന്നും, പൊടിക്കാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ കാലാവസ്ഥക്ക് യോജിച്ച പര്‍ദ്ദ പോലെയുള്ള അയഞ്ഞ നീളന്‍ വസ്ത്രങ്ങളാണ് സ്ത്രീകളും പുരുഷന്മാരും ധരിച്ചിരുന്നത് . പ്രവാചകനായ മുഹമ്മദ് നബി (സ.അ) പ്രത്യേക വസ്ത്ര രീതിയൊന്നും നിര്‍ദ്ദേശിച്ചിട്ടില്ല. ഖുര്‍‌ആനിലും പര്‍ദ്ദയെ കുറിച്ചു ഒന്നും പറയുന്നില്ല. അദ്ദേഹത്തിന് ശേഷം ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത നാലു ഖലീഫമാര്‍ ഭരണം നടത്തി. പിന്നെ വന്ന ഉമയ്യിദു രാജവംശത്തോടെ ഖലീഫ പദവി പരമ്പരാഗതമായി തീര്‍ന്നു. ഉമയ്യിദു രാജവംശത്തിലെ ഖലീഫയായ വാലിദ് രണ്ടാമന്റെ കാലത്ത് സ്ത്രീകള്‍ക്ക് എതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ സുരക്ഷക്ക് വേണ്ടി പര്‍ദ്ദ ധരിക്കാമെന്ന നിര്‍ദ്ദേശം നിലവില്‍ വന്നത് . എന്നാല്‍ പര്‍ദ്ദ നിര്‍ബന്ധമായിരുന്നില്ല. ഇസ്ലാം സ്വീകരിക്കപ്പെട്ട എല്ലായിടങ്ങളിലും അതാത് സംസ്കാരങ്ങളെ അംഗീകരിക്കുകയും അതുമായി താത്മ്യം പ്രാചിച്ചു പോകുകയുമാണ് ചെയ്തിട്ടുളളത്.

Vykom basheer and fabi

വൈക്കം മുഹമ്മദ് ബഷീറും ഭാര്യ ഫാബിയും

ഏകദ്ദേശം എണ്ണൂറു വര്‍ഷത്തോളം ഇന്ത്യ ഇസ്ലാമിക ഭരണത്തിന്‍ കീഴിലായിരുന്നു. അവരാരും പര്‍ദ്ദയെ പ്രോത്സാഹിപ്പിച്ചിരുന്നില്ല . ഇന്ത്യയിലെ മുസ്ലീം നവോത്ഥാനത്തിന്റെ പിതാവായിരുന്ന സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ സ്ത്രീ സമൂഹത്തെ പിന്നോട്ട് നയിക്കുന്ന ബുര്‍ഖയും, നിഖാബും ധരിക്കുന്നതിന് എതിരെ ശക്തമായി നിലകൊണ്ട വ്യക്തിയായിരുന്നു.

ധരിക്കാന്‍ സൗകര്യമുള്ളതുകൊണ്ടും, ദാരിദ്ര്യത്തെ മറച്ചുവെക്കാനും കഴിയുന്നതുകൊണ്ടും പലരും പര്‍ദ്ദ ഉപയോഗിക്കുന്നു . വസ്ത്രങ്ങള്‍ ധരിക്കാനും, ധരിക്കാതെയിരിക്കാനും സ്വാതന്ത്ര്യമുള്ള ഈ ലോകത്ത് ഇഷ്ടമുള്ളവര്‍ പര്‍ദ്ദ ധരിക്കട്ടേ? എന്നാല്‍ സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹാനിക്കുന്ന, അടിമത്വം പേറുന്ന മുഖം മറച്ചുള്ള ബുര്‍ഖയും, നിഖാബും ഉപേക്ഷിക്കാന്‍ സ്ത്രീകള്‍ സ്വയം തയ്യാറാവുകയാണ് ചെയ്യേണ്ടത്.

പ്രബഞ്ചത്തിലെ സര്‍വ്വചരാചരങ്ങളുടെയും അധിപനായ ദെവം സ്ത്രീകള്‍ക്ക് മുഖം നല്‍കി സൃഷ്ടിച്ചത് ഈ ലോകത്തെ നോക്കി കാണാനാണ്. ആ പരമ കാരുണ്യവാനെ സ്തുതിക്കുവാനും, ദെവമാര്‍ഗ്ഗത്തില്‍ ജീവിക്കാനും സ്ത്രീകള്‍ക്ക് മുഖം മൂടി അണിയേണ്ട ആവശ്യമില്ല. ശുദ്ധവായു ശ്വസിച്ച് അവരുടെ തനിമയില്‍ മനുഷ്യരായി ജീവിക്കട്ടേ…!

Prem Nazir family

പ്രേംനസീറും കുടുംബവും

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top