Flash News

പ്ലസ് ടു പരീക്ഷയില്‍ അമൃത വിദ്യാലയത്തിലെ കുട്ടികള്‍ക്ക് മികച്ച നേട്ടം

May 3, 2019 , .

Amrita-Vidyalayam-Janla-Jatni-Khordhaഅമൃതപുരി: പ്ലസ് ടു പരീക്ഷയില്‍ അമൃത വിദ്യാലയം കൂത്തുപറമ്പിലെ കൊമേഴ്സ് ഗ്രൂപ്പില്‍ സ്നേഹ മനോജ്, നെടുമങ്ങാട് അമൃത കെരളി വിദ്യാമന്ദിറിലെ സയന്‍സ് ഗ്രൂപ്പില്‍ കാളിദാസ് എന്നിവര്‍ 486 മാര്‍ക്കോടെ 97.2 ശതമാനം നേടി കേരളത്തിലെ 29 അമൃത വിദ്യാലയം സ്കൂളുകളില്‍ ഒന്നാമതെത്തുകയും കൊടുങ്ങലൂരില്‍ അമൃതവര്‍ഷിണി, പാലക്കാടില്‍ ഐശ്വര്യ, തിരുവനന്തപുരത്ത് കൈമനയില്‍ ശ്രീലക്ഷ്മി, തൃശൂര്‍ അയ്യന്തോളില്‍ കൃഷ്ണപ്രിയ എന്നിവര്‍ 485 മാര്‍ക്ക് നേടി 97 ശതമാനത്തോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

അമൃത വിദ്യാലയം വിദ്യാര്‍ത്ഥികളായ ഇടപ്പള്ളിയിലെ ലക്ഷ്മി, പന്തളത്തെ ഗായത്രി എന്നിവര്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സിലും, ഇന്‍ഫോര്‍മാറ്റിക്സില്‍ പാലക്കാട്ടെ എശ്വര്യയ്ക്കും, അയ്യന്തോളിലെ കൃഷ്ണപ്രിയയ്ക്ക് ബയോളജിയിലും തിരുവന്തപുരത്തെ അഭിഷേക്, ശ്രീലക്ഷ്മി എന്നിവര്‍ക്ക് ഫിസിക്കല്‍ എഡ്യൂക്കേഷനിലും മുഴുവന്‍ മാര്‍ക്കും നേടാനാവുകയും പാലക്കാട് പരീക്ഷയെഴുതിയ 85 ശതമാനം കുട്ടികള്‍ക്കും ഡിസ്റ്റിംഗ്ഷനും ലഭിച്ചതായി അമൃതവിദ്യാലയം അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top