ഫോനിക്കിടെ ‘ഫോനി’ പിറന്നു

81467-foni
ഭുവനേശ്വര്‍: ഒഡീഷയില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ഫോനി ചുഴലിക്കാറ്റിനിടയില്‍ പിറന്നത്‌ മറ്റൊരു ഫോനി. ഒഡീഷാ തീരത്ത് ഇന്നലെ ചുഴലിക്കാറ്റ് താണ്ഡവമാടികൊണ്ടിരിക്കുമ്പോള്‍ മഞ്ചേശ്വറിലെ റെയില്‍വെ ആശുപത്രിയിലാണ് ഒരു പെണ്‍കുട്ടി പിറന്നത്.

പിറന്നുവീണ കുഞ്ഞിനെ ഡോക്ടര്‍മാരും റെയില്‍വെ ജീവനക്കാരും ഒരേ സ്വരത്തില്‍ വിളിച്ച പേരെന്താണെന്ന് അറിയണ്ടേ? ‘ഫോനി’ എന്നാണ് അവര്‍ ആ കുഞ്ഞിനെ വിളിച്ചത്. ഇന്നലെ രാവിലെ 11.30 ന് ആയിരുന്നു കുഞ്ഞ് ജനിച്ചത്‌.

എല്ലാവരുടേയും മനസില്‍ ആശങ്ക നിറച്ച് ഫോനി വീശിയടിക്കുന്നതിനിടയിലും മനസാന്നിദ്ധ്യം കൈവെടിയാതെ അമ്മയുടേയും കുഞ്ഞിന്റേയും സുരക്ഷ ഉറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ പരിശ്രമിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.

റെയില്‍വേയുടെ കോച്ച് അറ്റകുറ്റപ്പണി നടത്തുന്ന വര്‍ക്ക്ഷോപ്പിലെ ജോലിക്കാരിയാണ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനിടെ കുഞ്ഞിന് ജന്മം നല്‍കിയത്.

ആഞ്ഞടിച്ച കാറ്റില്‍ ഒഡീഷയില്‍ മരങ്ങള്‍ കടപുഴകുകയും വീടുകള്‍ തകരുകയും ചെയ്തു. വിമാനത്താവളങ്ങള്‍ അടച്ചിടുകയും വാര്‍ത്താവിനിമയം താറുമാറാകുകയും ചെയ്തു. റെയില്‍വെ ആശുപത്രിക്കും നാശനഷ്ടങ്ങള്‍ ഉണ്ടായി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment