ബ്രൈഡല്‍ ഷവറില്‍ തിളങ്ങി പേളി; ശ്രീനിഷുമായുള്ള വിവാഹം ഞായറാഴ്ച

pearle-maaney-brideടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയുടെ ബ്രൈഡ് ഫോട്ടോസ് വൈറലാകുന്നു. ഇത് പേളി മാണിയുടെ ബാച്ച്‌ലര്‍ പാര്‍ട്ടിയാണോ? സുഹൃത്തുക്കള്‍ക്കൊപ്പം ഉന്മാദത്തില്‍ നീരാടുന്ന ചിത്രങ്ങളാണിത്. സുഹൃത്തുക്കള്‍ അവരുടെ മാലാഖയ്ക്ക് സര്‍പ്രൈസും നല്‍കുന്നുണ്ട്.

സുഹൃത്തുക്കളും കസിന്‍സും സഹോദരിയുമാണ് ഒപ്പമുള്ളത്. പേളി മാണി വലിയ സുഹൃത്ത് വലയത്തിനുള്ളിലുള്ള ആളാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പല ഫോട്ടോസും വീഡിയോസും പേളി മുന്‍പും ഷെയര്‍ ചെയ്യാറുണ്ട്.

പ്രത്യേകം തയ്യാറാക്കിയ കേക്കും, ഐസ്‌ക്രീം തിന്നുന്ന ഫോട്ടോകളും ഉണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ കളിച്ചുതിമിര്‍ക്കുന്നതും സിമ്മിംഗ് പൂളില്‍ കുളിക്കുന്നതുമായ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗ്രാമറസ് വസ്ത്രം ധരിച്ചാണ് പേളിയും സുഹൃത്തുക്കളുമുള്ളത്. താന്‍ ഭാഗ്യവതിയാണെന്നും, തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം എന്നാണ് പേളി കുറിക്കുന്നു. ഒരുപാട് നല്ല സ്‌ട്രോങ് സുഹൃത്തുക്കള്‍ തന്നോടൊപ്പം ഉണ്ടെന്നും പേളി പറയുന്നു.അവരോടൊക്കെ നന്ദിയും പേളി കുറിക്കുന്നു.

ഞായറാഴ്ച മെയ് അഞ്ചിനാണ് പേളി-ശ്രീനിഷ് വിവാഹം. മെയ് 5ന് ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹമാണ് നടക്കുക. മെയ് എട്ടിന് പാലക്കാട് വെച്ച് ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ ചടങ്ങ് നടക്കും.

bachelor-party pearle-friends pearle-maaney1 pearle-maaney-bride-1 pearle-maaney-friends pearle-maaney-groom

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment