ന്യൂയോര്‍ക്ക്: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് റീജിയന് കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റർമാരായി ശബരിനാഥ് നായര്‍,സ്മിത ഹരിദാസ് എന്നിവരെ തിരഞ്ഞെടുത്തു. സംഗീത സംവിധായകനും ഗായകനുമായ ശബരിനാഥ് നിരവധി പ്രൊഫെഷണല്‍ നാടകങ്ങളും ടെലി സിനിമകളും സംവിധാനം ചെയ്ത് കലാ ലോകത്തിന്റെ ആദരവ് ഏറ്റു വാങ്ങിയ കലാകാരനാണ്. കേരളത്തിലും പുറത്തുമായി ഇരുപതു വര്‍ഷത്തോളമായി ഗാനമേളകളില്‍ നിറഞ്ഞ സാന്നിധ്യമാണ് ശബരി. കഴിഞ്ഞ മൂന്നു കെ എച്ച് എന്‍ എ കണ്‍വന്‍ഷനുകളിലും ശബരിനാഥിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് ടീം അവതരിപ്പിച്ച പരിപാടികള്‍ ഏവരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
കെ എച്ച് എന്‍ എ തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തില്‍ സന്തോഷം ഉണ്ടെന്നും, ന്യൂയോര്‍ക്കിലെ സമര്‍പ്പണ മനോഭാവമുള്ള കലാകാരന്മാരാണ് എല്ലാ വിജയത്തിന്റെയും ശില്പികള് എന്നും ശബരിപറഞ്ഞു. ഇത്തവണയും എല്ലാവരുടെയും സഹകരണത്തോടെ ഒരു നല്ല കലാസൃഷ്ടിക്കായി ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭാര്യ ചിത്രയോടും മക്കള്‍ വേദ , നേഹല്‍ എന്നിവരോടൊപ്പം ന്യൂയോര്‍ക്കില്‍ ലോംഗ് ഐലന്‍ഡില്‍ താമസിക്കുന്ന ശബരി, സാമൂഹിക കൂട്ടായ്മകളിലെ നിറഞ്ഞ സാന്നിധ്യമാണ്.
കെ എച്ച് എന്‍ എ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന സ്മിത ഹരിദാസ് കഴിഞ്ഞ നാലു കെ എച്ച് എന്‍ എ കണ്‍വന്‍ഷനുകളിലും ന്യൂയോര്‍ക്ക് മേഖല അവതരിപ്പിക്കുന്ന സാംസ്ക്കാരിക പരിപാടികളുടെ സംയോജകയായിരുന്നു. മലയാളി ഹിന്ദു മണ്ഡലത്തിന്റെ വൈസ് പ്രസിഡന്റ്, ട്രഷറര്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ചുമതലകളും വഹിച്ചിട്ടുണ്ട്. മികച്ച നര്‍ത്തകിയായ സ്മിത കലാസംഘടനയായ മിത്രാസിന്റെ നൃത്ത സംവിധായക എന്ന നിലയില്‍ സജീവമാണ്. എ കെ എം ജി ഉള്‍പ്പെടെ പ്രമുഖ സംഘടനകളുടെ കണ്വന്ഷനുകളിലെ കലാപരിപാടികളില്‍ നിത്യ സാന്നിധ്യമാണ്. പരിസ്ഥിതി എഞ്ചിനീയറായ സ്മിത രണ്ടു പതിറ്റാണ്ടിലേറെയായി അമേരിക്കയിലാണ്. ഭര്‍ത്താവ് – ഡോ. ജയ്കുമാര് മേനോന്. മക്കള്‍ – ഗായത്രി, കേശവ്.
2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂജഴ്സിയിലെ ചെറി ഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്വന്ഷന്. കലാസാംസ്ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്കും, മുതിര്‍ന്നവര്‍ക്കും, ദമ്പതികള്‍ക്കുമായി ആകര്‍ഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.namaha.org/convention/cultural2019.html സന്ദര്‍ശിക്കുക.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply