Flash News

ഫോമാ സണ്‍‌ഷൈന്‍ റീജന്‍ യൂത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം പ്രൗഢഗംഭീരമായി

May 5, 2019 , അശോക് പിള്ള, പി.ആര്‍.ഒ

WhatsApp Image 2019-05-02 at 6.58.14 PMമയാമി: ഫോമാ സണ്‍ഷെന്‍ റീജന്റെ ഈ വര്‍ഷത്തെ പുതിയ സംരഭമായ യൂത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഏപ്രില്‍ 6 ശനിയാഴിച പൊമ്പനോ എയര്‍പോര്‍ട്ട് ഓറഞ്ച് വിംഗ്സ് ഏവിയേഷന്‍ സെന്‍ററില്‍ പ്രൗഢഗംഭീരമായി തുടക്കം കുറിച്ചു. RVP ബിജു തോണിക്കടവിലിന്‍റെ സ്വാഗതത്തോടുകൂടി ആരംഭിച്ച യോഗത്തില്‍ ഫ്ലോറിഡയിലെ രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഘരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രസ്തുത യോഗം Mr . DALE. V. C HOLNESS ( VICE- MAYOR OF BROWARD COUNTY), Ms. HAZELLA P ROGERS (മേയര്‍, സിറ്റി ഓഫ് ലൗഡര്‍‌ഡെയ്‌ല്‍) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അഗംങ്ങളായ നോയല്‍ മാത്യു, പൗലോസ് കുയിലടന്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍ പത്മകുമാര്‍, അസോസിയേഷന്‍ പ്രസിഡന്റുമാരായ ഡോ. ജഗതി നായര്‍, ഷാന്‍റി വര്‍ഗീസ്, ബാബു കല്ലിടുക്കില്‍ എന്നിവരും ഫോമാ നേതാക്കളായ സാജന്‍ കുര്യന്‍, ബിനു മാമ്പള്ളി, ജോസ് തോമസ്, നിവിന്‍ ജോസ്, ബാബു ദേവസ്യ, ബിജോയ് സേവ്യര്‍, ജെയിന്‍ വതിയേലില്‍, ജിജോ ജോസ്, റെജി സെബാസ്റ്റ്യന്‍, ജോയ് കുറ്റ്യാനി, ജോമോന്‍ ആന്റണി, സ്കറിയാ കല്ലറക്കല്‍, യൂസഫ് അല്‍ സഖറി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

WhatsApp Image 2019-05-02 at 6.58.15 PMഎല്ലാ അംഗസംഘടനകളുടെയും സഹകരണത്തോടുകൂടി ഫ്ളോറിഡയുടെ നാനാഭാഗത്തുനിന്നും യൂവാക്കളുടെയും വിവിധ അസോസിയേഷന്‍ ഭാരവാഹികളുടെയും സാന്നിധ്യം പരിപാടികള്‍ക്ക് പുത്തനുണര്‍‌വ്വേകി. ഓറഞ്ച് വിംഗ്സ് ഏവിയേഷന്‍ ടീം ‘വിംഗ്സ് ഓണ്‍ ഫയര്‍’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ക്ലാസ്സുകളും, ‘വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം’ എന്ന വിഷയത്തെ ആസ്പദമാക്കി മോഡി ബെബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ യൂസഫ് അല്‍ സഖറി നയിച്ച ബോധവത്കരണ ക്ലാസും യൂവാക്കള്‍ക്ക് വേറിട്ട ഒരു അനുഭവമായി മാറി. അമേരിക്കയിലെ വര്‍ത്തമാനകാല രാഷ്ട്രീയത്തെ ആധാരമാക്കി നടന്ന തുറന്ന ചര്‍ച്ചയില്‍ Mr . DALE. V. C HOLNESS , Ms. HAZELLA .P . ROGERS പങ്കെടുത്തുകൊണ്ട് സംസാരിച്ചു. അമേരിക്കന്‍ രാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യമായ സാജന്‍ കുര്യന്‍ മോഡറേറ്റര്‍ ആയിരുന്നു.

WhatsApp Image 2019-05-02 at 6.58.13 PMഫോമായുടെ നാളത്തെ വാഗ്ദാനങ്ങളായ നമ്മുടെ യുവാക്കളെ ഈ പ്രസ്ഥാനത്തിനോട് ചേര്‍ത്തുനിര്‍ത്തുന്നതിനായി ഫോമാ സണ്‍ഷൈന്‍ റീജിയന്‍ പുതിയ ഒരു തുടക്കം കുറിക്കുന്നു എന്ന് RVP ബിജു തോണിക്കടവില്‍ അഭിപ്രായപ്പെട്ടു. പത്മകുമാര്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. മലയാളിയുടെ പറക്കാന്‍ കൊതിക്കുന്ന സന്മനസുകള്‍ക്കുള്ള ഏറ്റവും നല്ല ഉത്തരം ആണ് ഓറഞ്ച് വിംഗ്സ് ഏവിയേഷന്‍. നമ്മുടെ യുവാക്കള്‍ക്കായി സമയവും പരിശീലന സൗകര്യവും ഒരുക്കിയ ഓറഞ്ച് വിംഗ്സ് ഏവിയേഷന്‍ സിഇഒ വിബിന്‍ വിന്‍സെന്‍റ് & ടീമിന് ഫോമാ സണ്‍ഷൈന്‍ റീജന്‍ നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നതായി റീജന്‍ സെക്രട്ടറി സോണി കണ്ണോട്ടുതറ അറിയിച്ചു. മയാമി മസാല ഇന്ത്യന്‍ റെസ്റ്റോറന്‍റ്, ജോര്‍ജ് ജോസഫ് മാസ്സ് മ്യൂച്വല്‍, ബേബി വര്‍ക്കി സിപി‌എ, ഓറഞ്ച് വിംഗ്സ് ഏവിയേഷന്‍ എന്നിവര്‍ പരിപാടിയുടെ പ്രധാന സ്പോണ്‍സര്‍മാരായിരുന്നു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top