ഡാളസ് : അമേരിക്കയില്‍ മലയാള സാഹിത്യക്കാരന്മാരുടേയും സാഹിത്യാസ്വാദകരുടെയും സംഘടനയായ ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (LANA) യുടെ 11-ാമത് നാഷണല്‍ കണ്വെന്ഷന് 2019 നവംബര്‍ 1, 2, 3 തീയതികളില്‍ ഡാളസ്സില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ കണ്‍വന്‍ഷനോടനുബന്ധിച്ചു ഒരു സാഹിത്യ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അതില്‍ തെരഞ്ഞെടുക്കുന്ന കൃതികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും.
ഈ സാഹിത്യ മത്സരത്തിലേക്ക് കൃതികള്‍ (നോവല്‍, കഥ, കവിത, ലേഖനം തുടങ്ങിയവയുടെ സമാഹാരങ്ങള്‍ക്കും) ക്ഷണിക്കുന്നു. പുസ്തകങ്ങള്‍ 2017, 2018, 2019 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചതായിരിക്കണം. കൃതികള്‍ സമര്‍പ്പിക്കുന്നവര്‍ നോവല്‍, കവിത, കഥ, ലേഖനം സമാഹാരങ്ങളോ മൂന്ന് കോപ്പികള്‍ വീതം അയക്കണം. വടക്കേ അമേരിക്കയിലും, യൂറോപ്പിലും വസിക്കുന്ന മലയാള എഴുത്തുക്കാര്‍ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണ്. അവാര്‍ഡ് സ്വീകരിക്കുന്നതിന് ജേതാക്കളുടെ സാന്നിദ്ധ്യം കണ്‍വന്‍ഷനില്‍ ആവശ്യമാണ്. കൃതികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30, 2019.
കൃതികള്‍ അയക്കേണ്ട വിലാസം : (ജോസ് ഓച്ചാലില്‍, അവാര്‍ഡ് കമ്മറ്റി ചെയര്മാന് )
JOSE OCHALIL
1513 choctaw Drive
Mesquite -TX 75149
അനശ്വരം മാമ്പിള്ളി
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply