- Malayalam Daily News - https://www.malayalamdailynews.com -

ജെ.എഫ് സോമര്‍സെറ്റിന്‍റെ ചീട്ടുകളി മത്സരം മെയ് 18ന്: രജിസ്ട്രേഷന്‍ അവസാനഘട്ടത്തില്‍

Card-Playന്യൂജേഴ്സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ജെ.എഫ് സോമര്‍സെറ്റ് അമേരിക്കന്‍ മലയാളി കലാ കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന ചീട്ടുകളി മത്സരത്തിന്‍ രജിസ്ട്രേഷന്‍ അവസാന ഘട്ടത്തിലേക്ക് എത്തിയതായി സംഘാടകര്‍ അറിയിക്കുന്നു.

മെയ് 11 നാണു രജിസ്ട്രേഷന്‍ സമാപിക്കുന്നത്. മത്സരങ്ങള്‍ മെയ് 18 ന് ശനിയാഴ്ച ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് ഫെല്ലോഷിപ് ഹാളില്‍ വെച്ച് നടത്തപ്പെടും.

ബുദ്ധിയും തന്ത്രവും ഭാഗ്യവും മാറ്റുരക്കുന്ന ഈ ചീട്ടുകളി മത്സരത്തിന്‍റെ വേദി ഒരുങ്ങിക്കഴിഞ്ഞു. 56 കളി മത്സരത്തിലേക്കും, 28 കളി മത്സരത്തിലേക്കുമുള്ള ടീമുകളും തയ്യാറായി. ഇനി ഏവരുടെയും ശ്രദ്ധ തീപാറുന്ന മത്സങ്ങള്‍ക്കായി അങ്കത്തട്ടിലേക്ക്.

ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, കണക്റ്റിക്കട്ട് എന്നീ ട്രൈസ്റ്റേറ്റുകള്‍ക്കൊപ്പം, വാഷിംഗ്ടണ്‍ ഡി.സി, വെര്‍ജീനിയ, ഫിലാഡല്‍ഫിയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും, ഒപ്പം കാനഡയില്‍ നിന്നും ടീമംഗങ്ങള്‍ മത്സരത്തിന് മാറ്റുരക്കാനെത്തുന്നു.

56 കളി മത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിനു ടാഫ്രേിയും, ക്യാഷ് അവാര്‍ഡും ($1000, $750, $500), 28 കളി മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിയും, ക്യാഷ് അവാര്‍ഡും ($500, $ 300 ) എന്നീ ക്രമത്തിലും ലഭിക്കുന്നതാണ്.

ഇനിയും മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അവസാന ടീമംഗങ്ങള്‍ മെയ് 11 നു മുമ്പായി 56 ഗെയിമിന് 75 ഡോളറും, 28 ഗെയിമിന് 30 ഡോളര്‍ വീതവും (ഓരോ കളിക്കാരനും) രജിസ്ട്രേഷന്‍ ഫീസ് നല്‍കി ടീമുകളുടെ പേരുകള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.

വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വികസിപ്പിക്കുക, അതുവഴി പൊതുവായ വിഷയങ്ങളിലുള്ള കൂട്ടായ ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയവയാണ് ഇതുപോലുള്ള മത്സരങ്ങളിലൂടെ ജെ.എഫ് ലക്ഷ്യമിടുന്നത്.

മത്സരങ്ങള്‍ 2019 മെയ് 18 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 11 മണി വരെ സോമര്‍സെറ്റ് ഫെല്ലോഷിപ് ഹാളില്‍ വെച്ച് (508 Elizabeth Avenue, Somerset, New Jersey 08873 ) നടത്തപ്പെടുന്നു. രജിസ്ട്രേഷന്‍ കൃത്യം 8 മണിക്ക് തന്നെ ആരംഭിക്കും.

ഇതിലേക്ക് അമേരിക്കയിലെ പതിനെട്ട് വയസിനു മുകളിലുള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാവുന്നതാണ്.

മത്സരാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, അത്താഴം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

തീയതി : 18 മെയ് 2019 (ശനിയാഴ്ച)
സമയം : രാവിലെ 8 മുതല്‍ രാത്രി 11 വരെ
സ്ഥലം : 508 എലിസബത്ത് അവന്യു, സോമര്‍സെറ്റ്, ന്യൂജേഴ്സി 08873

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് ചാമക്കാല 732 861 5052, സണ്ണി വാളിയപ്ലാക്കല്‍ 908 966 3701

രജിസ്‌ട്രേഷനായി https://tinyurl.com/syro56-2019 [1] സന്ദര്‍ശിക്കുക.

 

Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]