റിയാലിറ്റി ഷോയില്‍ നിന്ന് ആരംഭിച്ച പ്രണയം വിവാഹത്തോടെ സാക്ഷാത്ക്കരിച്ച പേളി മാണിയ്ക്കും ശ്രീനിഷിനും അനുഗ്രഹവുമായി മമ്മൂട്ടിയെത്തി. ഇരുവരുടെയും പ്രണയത്തിന് സാക്ഷിയായ മോഹന്‍ലാലിന് ചടങ്ങില്‍ എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, പേളിക്കും ശ്രീനിക്കും മോഹന്‍ലാല്‍ പ്രത്യേക വിവാഹ ആശംസ നേര്‍ന്നിരുന്നു. ടെലിവിഷന്‍ താരങ്ങള്‍ ഒത്തുകൂടിയ ചടങ്ങു കൂടിയായിരുന്നു ഇത്.
ഇന്നലെ (മെയ് 5 ഞായര്‍)യായിരുന്നു ഇരുവരുടേയും വിവാഹം. ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം താരങ്ങള്‍ക്കായി റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. ധാവണി മോഡല്‍ ബ്ലൂ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് പേളി റിസപ്ഷന് എത്തിയത്. ശ്രീനിഷും അതേ നിറത്തിലുള്ള കുര്‍ത്തയാണ് അണിഞ്ഞത്.
അധികം ആര്ഭാടങ്ങളൊന്നും അവരുടെ വസ്ത്രങ്ങളിലുണ്ടായിരുന്നില്ല. എന്നാല്‍, ചടങ്ങുകളെല്ലാം തന്നെ ആഘോഷഭരിതമായിരുന്നു. ഡാന്‍സും ആക്ടിങ്ങുമായി കൊഴുപ്പിച്ചു. ഇവരുടെ വിവാഹനിശ്ചയ വീഡിയോ ഡാന്‍സൊക്കെ വൈറലായിരുന്നു. ഇത്തവണയും കിടിലം പെര്‍ഫോമന്‍സ് തന്നെ ഇരുവരും അതിഥികള്‍ക്കായി കാഴ്ചവെച്ചു. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി റിസപ്ഷന് ചടങ്ങിന് എത്തിയിരുന്നു. ഇരുവരും മമ്മൂക്കയുടെ അനുഗ്രഹവും വാങ്ങി.
സിദ്ദിഖ്, ടൊവിനോ തോമസ്, ഗോവിന്ദ് പത്മസൂര്യ, ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്നു റിയാസ്, 96 എന്ന ചിത്രത്തിലെ ജാനുവായി വന്ന ഗൗരി,അപര്‍ണ ബാലമുരളി, മംമ്ത മോഹന്‍ദാസ്, പ്രിയാ മണി, അരിസ്റ്റോ സുരേഷ് തുടങ്ങിയവരെല്ലാം ചടങ്ങില്‍ എത്തി.നെടുമ്പാശ്ശേരി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ വെച്ച് ഏഴുമണിക്കാണ് റിസപ്ഷന് ആരംഭിച്ചത്.
മെയ് എട്ടിന് പാലക്കാട്ടെ ശ്രീനിഷിന്റെ വീട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടക്കും. വിവാഹത്തിനുമുന്പുള്ള പേളിയുടെ ഹല്‍ദി ചടങ്ങുകളും കെങ്കേമമായി. സുഹൃത്തുക്കള്‍ക്കൊപ്പം മഞ്ഞ ധാവണി ഉടുത്ത് പേളി നൃത്തം ചെയ്തു.
https://www.instagram.com/p/BxGwd0PglYT/?utm_source=ig_embed
https://www.instagram.com/p/BxFw18fgSiW/?utm_source=ig_embed
https://www.instagram.com/p/BxE_5iaAryf/?utm_source=ig_embed
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news