CBVC – MAS വോളിബോള്‍ ടൂര്‍ണമെന്‍റും ലോഗോ പ്രകാശനവും

IMG_3183സാന്‍ ഫ്രാന്‍സിസ്കോ : മലയാളി അസ്സോസിയേഷന്‍ ഓഫ് സൊലാന (മാസ്- MAS) യുടെയും കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് വോളി ബോള്‍ ക്ലബ് (CBVC) ന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ സാന്‍ ഫ്രാന്‍സിസ്കോ, ഫെയര്‍ ഫീല്‍ഡ് സിറ്റിയില്‍ വെച്ച് ഇന്ത്യന്‍ സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വോളിബോള്‍ ടൂര്‍ണമെന്‍റും മലയാളി അസ്സോസിയേഷന്‍ ഓഫ് സൊലാനയുടെ ലോഗോ പ്രകാശനവും നടന്നു.

ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് സാന്‍ഫ്രാന്‍സിസ്കോ സൊലാനോ കൗണ്ടിയിലെ മലയാളി സമൂഹം ഒന്ന് ചേര്‍ന്ന് സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച സംഘടന യാണ് മലയാളി അസോസിയേഷന്‍ ഓഫ് സൊലാനോ (MAS).

സിറില്‍ പുത്തന്‍പുരയില്‍, ജോബിന്‍ മരങ്ങാട്ടില്‍, അബു ഡെന്നിസ്, ജിബു ജോയ്, ജോസ്കുട്ടി ജോസ്, പ്രിന്‍സ് കണ്ണോത്ര, സിജോ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറെ സജീവമായി ഈ സംഘടന പ്രവര്‍ത്തിച്ചു വരുന്നു. സാന്‍ഫ്രാന്‍സിസ്കോ, സാന്‍ഹൊസെ പരിസരപ്രദേശങ്ങളിലുള്ള കായിക പമ്രേികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈയിടെ രൂപം കൊണ്ട സംരംഭമാണ് കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് വോളിബോള്‍ ക്ലബ് (CBVC). കായിക പ്രേമികളില്‍ നിന്ന് മികവുറ്റ വോളിബോള്‍ താരങ്ങളെ കണ്ടെത്തി അമേരിക്കന്‍ മലയാളികള്‍ക്കായി നടത്തപ്പെടുന്ന വിവിധ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട സംരംഭമാണിത്. ഈ വര്‍ഷത്തെ ലൂക്കാച്ചന്‍ വോളിബോള്‍ ടൂര്‍ണമെന്‍റിന് ഈ ക്ലബ് ആതിഥേയരാകും.

പ്രേമ തെക്കേക്ക് ആണ് ക്ലബ്ബിന്‍റെ ചെയര്‍പേഴ്സണ്‍. പ്രസിഡണ്ട് ആന്‍റണി ഇല്ലിക്കാട്ടില്‍, സെക്രട്ടറി രാജു വര്‍ഗീസ്, ജോയിന്‍റ് സെക്രട്ടറി ടോമി പഴയംപള്ളി, ട്രഷറര്‍ ജോസുകുട്ടി മഠത്തില്‍, ജോയിന്‍റ് ട്രഷറര്‍ ടോമി വടുതല, സാജു ജോസഫ് ആണ് പി.ആര്‍.ഒ.

ഇക്കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിന് ഈ ക്ലബ് മലയാളി അസോസിയേഷന്‍ ഓഫ് സൊലാനോ ആയി ഒത്തുചേര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോ, ഫയര്‍ഫീല്‍ഡ് സിറ്റിയില്‍ വെച്ച് ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി ഒരു വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുകയുണ്ടായി. ഏകദേശം ഇരുപത്തി അഞ്ചോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്ത് കാണികള്‍ക്കു ഏറെ ആവേശം പകര്‍ന്ന ഒരു മത്സരം കാഴ്ചവെച്ചു. ഈ അവസരത്തില്‍ സൊലാന കൗണ്ടിയിലെ മലയാളി സമൂഹം ചേര്‍ന്ന് രൂപീകരിച്ച സൊലാന മലയാളി അസോസിയേഷന്‍ മാസ് ന്‍റെ ലോഗോ പ്രകാശനം ഏറെ ആകര്‍ഷണീയമായി നടന്നു.

ഫെയര്‍ഫീല്‍ഡ് സിറ്റി മേയര്‍ ഹാരി ടി പ്രൈസ് മുഖ്യാതിഥിയായിരുന്നു. ഫെയര്‍ഫീല്‍ഡ് സിറ്റി വൈസ് മേയര്‍ പാം ബെര്‍ട്ടനി , ഒളിമ്പിയന്‍ രാജു റായ്, ഒളിമ്പിയന്‍ സ്റ്റാര്‍ ഹാര്‍ലി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. രണ്ട് സംഘടനകളിലെയും ഭാരവാഹികള്‍ക്കൊപ്പം ഫോമാ വൈസ് പ്രസിഡണ്ട് വിന്‍സെന്‍റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്, പ്രശസ്ത എഴുത്തുകാരനും സിനിമാ നിര്‍മ്മാതാവുമായ തമ്പി ആന്‍റണി, പ്രേമ തെക്കക് എന്നിവരും സന്നിഹിതരായിരുന്നു.

മത്സരം രണ്ട് വിഭാഗങ്ങളിലായാണ് സംഘടിപ്പിച്ചത്. ലെവല്‍ എ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ടീം ‘ഷേര്‍ ദികല’ യും രണ്ടാമത്തെ സ്ഥാനം ടീം ‘കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ്’ ഉം നേടി. ലെവല്‍ ബി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ടീം ‘3900’ ഉം . രണ്ടാം സ്ഥാനം ടീം ‘സ്പൈക്കേഴ്സും’ നേടി.

ഈ രണ്ട് സംഘടനകളുടെ ഒത്തൊരുമിച്ച പ്രവര്‍ത്തനവും വോളിബോള്‍ ടൂര്‍ണമെന്‍റും ഈ സംഘടനകളെ ഫെയര്‍ഫീല്‍ഡ് സിറ്റിയുടെ പ്രത്യേക അംഗീകാരത്തിന് അര്‍ഹരാക്കി. സിറ്റി മേയര്‍ ഈ സംരംഭത്തെ ഹൃദയപൂര്‍വ്വം പ്രശംസിച്ചു, സംഘാടകരെ അഭിനന്ദിച്ചു.

IMG_3184 IMG_3185 IMG_3186 IMG_3187 IMG_3188IMG_3189

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment