ഫോമാ കേരളാ കണ്‍വന്‍ഷന് ആന്‍സ് കണ്‍വന്‍ഷന്‍ സെന്റര്‍ ഒരുങ്ങുന്നു

WhatsApp Image 2019-05-06 at 10.32.07 AM (1)തിരുവല്ല: അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമയുടെ കേരളാ കണ്‍വന്‍ഷന് തിരുവല്ല കടപ്രയിലുള്ള ആന്‍സ് കണ്‍വന്‍ഷന്‍ സെന്റര്‍ ഒരുങ്ങുന്നു. ഫോമാ കേരളാ കണ്‍വന്‍ഷന് ആന്‍സ് കണ്‍വന്‍ഷന്‍ സെന്റെര്‍ ഒരുങ്ങുന്നു. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫോമയുടെ കേരളാ കണ്‍വന്‍ഷന് തിരുവല്ല ഒരുങ്ങുമ്പോള്‍ ആതിഥേയത്വം വഹിക്കുന്നത് കടപ്ര ആന്‍സ് കണ്‍വന്‍ഷന്‍ സെന്റെറാണ്.

ജൂണ്‍ രണ്ടിനാണ് ഫോമാ നിര്‍മ്മിച്ചു കേരളത്തിന് സമര്‍പ്പിക്കുന്ന വില്ലേജ് പ്രോജക്ട് ഉദ്ഘാടന ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നാല്പത്തിലധികം വീടുകളാണ് കേരളത്തിന്റെ നവകേരള സംരഭത്തിന് ഫോമാ നിര്‍മ്മിച്ച് നല്‍കുന്നത്. തിരുവല്ലയ്ക്ക് അഭിമാനമായി മാറിയ ആന്‍സ് കണ്‍വന്‍ഷന്‍ സെന്ററിലാണ് പ്രസ്തുത ചടങ്ങു ക്രമീകരിച്ചിരിക്കുന്നത്.

WhatsApp Image 2019-05-06 at 10.32.07 AMപ്രവാസി മലയാളിയായ നിരണം കടപ്ര കിഴക്കേടത്ത് ഷാജി ജോണ്‍ സ്വന്തം നാട്ടില്‍ എന്തെങ്കിലും സംരംഭം തുടങ്ങണം എന്ന് വിചാരിച്ചപ്പോള്‍ ആണ് ഇത്തരം ഒരു ആശയം ഉണ്ടായത്. ആധുനിക രീതിയിലുള്ള കണ്‍വന്‍ഷന്‍ സെന്റര്‍ തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും ഇല്ല. ഏറ്റവും കൂടുതല്‍ പ്രവാസികളുടെ കുടുംബങ്ങള്‍ താമസിക്കുന്ന തിരുവല്ലയില്‍ തിരക്കൊഴിഞ്ഞ് ഗ്രാമീണ അന്തരീക്ഷത്തില്‍ എന്ത് ആഘോഷങ്ങളും ഭംഗിയായി നടത്താന്‍ സാധിക്കുന്ന മൂന്ന് ഓഡിറ്റോറിയങ്ങള്‍ പൂര്‍ണ്ണമായും ശീതീകരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. നക്ഷത്ര, ഷ്വാസ്, വിസ്മയ എന്നീ പേരുകളോടെ 2000, 900, 100 ആളുകളെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഓഡിറ്റോറിയങ്ങള്‍ സാധാരണക്കാര്‍ക്ക് വരെ പ്രയോജനകരമായ തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എഴുന്നൂറിലധികം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിരിക്കുന്ന ആന്‍സ് കണ്‍വന്‍ഷന്‍ സെന്റര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളു. ഇതിനോടകം തന്നെ നിരവധി മെഗാ ഈവന്റുകള്‍ക്ക് സാക്ഷ്യം വഹിച്ചു കഴിഞ്ഞ ആന്‍സ് കണ്‍വന്‍ഷന്‍ സെന്റര്‍ ഫോമാ കേരള കണ്‍വ ന്‍ഷനായി തയാറെടുത്തു കഴിഞ്ഞു .

ഖത്തറില്‍ വ്യവസായിയായ ഷാജി ജോണ്‍ 1997ലാണ് യു.എ.ഇയില്‍ ബിസിനസ് ആരംഭിക്കുന്നത്. പടിപടിയായി ഉണ്ടായ ഉയര്‍ച്ചയില്‍ നിന്നാണ് നാടിനും എന്തെങ്കിലും ഗുണമുള്ള സംരംഭത്തിലേക്ക് അദ്ദേഹം തിരിഞ്ഞത്. കുടുംബത്തിന്റെ സപ്പോര്‍ട്ടും കൂടി ആയപ്പോള്‍ നാടിന് അഭിമാനമായി ഒരു സ്ഥാപനവും വളര്‍ന്നു വരികയായിരുന്നു. ജൂണ്‍ രണ്ടിന് ഇവിടെ നടക്കുന്ന ഫോമാ കേരള കണ്‍വെന്‍ഷന്‍ ആദരണീയനായ കേരളാ മുഖ്യമന്ത്രി ശ്രീ: പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ നിരവധി മന്ത്രിമാര്‍ ,പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.പി മാര്‍ എം.എല്‍ എമാര്‍ തുടങ്ങി നിരവധി പ്രശസ്തരായ വ്യക്തികള്‍ ഫോമാ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

WhatsApp Image 2019-05-06 at 10.32.07 AM (2)ഫോമാ കേരള കണ്‍വന്‍ഷനെ ഒരു ജനകീയ കണ്‍വന്‍ഷനാക്കി മാറ്റുന്നതിനാണ് സംഘാടകരുടെ പരിശ്രമം. അതിനായി ഫോമയുടെ ഒരു എല്ലാ നേതാക്കളും കേരളം കണ്‍വന്‍ഷന്‍ കമ്മറ്റിയും അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട് . മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആന്‍സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമയുടെ കേരളാ കണ്‍വന്‍ഷനിലേക്കും, വില്ലേജ് പ്രോജക്ട് ഉത്ഘാടന സമ്മേളനത്തിലേക്കും തുടര്‍ന്നുള്ള പരിപാടികളിലേക്കും തിരുവല്ലയിലെയിലെയും, കടപ്രയിലെയും എല്ലാ നിവാസികളെയും, ഫോമയുടെ അഭ്യുദയകാംഷികളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷററാര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറന്പില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി എബ്രഹാം എന്നിവര്‍ അറിയിച്ചു.

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment