ദേശീയപാതാ വികസനം: തോമസ് ഐസക്കിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന് മറുപടിയുമായി ശ്രീധരന്‍ പിള്ള

tho_1കോഴിക്കോട്: ദേശീയപാതാ വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനുപിന്നില്‍ താനാണെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിന് മറുപടി നല്‍കി ബിജെപി സംസ്ഥാന സെക്രട്ടറി പിഎസ്  ശ്രീധരന്‍ പിള്ള. സാമൂഹിക ദ്രോഹിയായി തന്നെ ചിത്രീകരിച്ച സിപിഎം നടപടി അപകടകരമാണെന്നും ബിജെപി ഓഫീസിലേക്ക് ദേശീയപാതാ വിഷയവുമായി ബന്ധപ്പെട്ട് എത്തിയ നിവേദക സംഘത്തില്‍ സിപിഎം പ്രാദേശിക നേതാവുമുണ്ടായിരുന്നുവെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. “സിപിഎം മാനിയാക്കുകളെ പോലെയാണ് പെരുമാറുന്നത്. മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാകുമെന്ന് അഴീക്കോട് പറഞ്ഞത് ഇപ്പോഴത്തെ ചില സി പി എം നേതാക്കളെ കണ്ടാകും”-  ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ആശങ്ക അറിയിക്കുകയാണ് താന്‍ ചെയ്തത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ശുപാര്‍ശയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

നേരത്തെ, കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. കേരളത്തിന്റെ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിന്റെ പൊതു ശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എറണാകുളത്തെ ഭൂമിയേറ്റെടുക്കല്‍ തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് ശ്രീധരന്‍പിള്ള അയച്ച കത്തും തോമസ് ഐസക്ക് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു.

നവകേരളത്തിന്റെ നട്ടെല്ലാണ് നാലുവരിയിലെ ദേശീയപാത. വികസനലക്ഷ്യങ്ങള്‍ അതിവേഗം കരഗതമാക്കാന്‍ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാ വികസനം. ഭാവിതലമുറയുടെ വികസനപ്രയാണങ്ങള്‍ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരന്‍ പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്കും കേരളം മാപ്പു നല്‍കില്ലെന്നും അദ്ദേഹം കുറിച്ചു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News