ഹൂസ്റ്റണ്‍: യൂണിയന് ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളിയങ്കണത്തില്‍ നടന്ന 40-ാമത് ത്രിദിന വാര്‍ഷിക കണ്വന്ഷന് സമാപിച്ചു.
റവ. ഏബ്രഹാം വര്‍ഗീസ് (അനു അച്ചന്, ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ചര്‍ച്ച്) ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനില്‍ റവ. കെ. ബി. കുരുവിള അധ്യക്ഷനായിരുന്നു. മിഷന്‍സ് ഇന്ത്യ സ്ഥാപക ജനറല്‍ സെക്രട്ടറിയും, വേദ പണ്ഡിതനുമായ ഡോ. ജോര്‍ജ് ചെറിയാന് മുഖ്യ പ്രഭാഷണം നടത്തി. “വിശ്വാസികള്‍ക്ക് ജീവിക്കുവാനുള്ള മാതൃക ക്രൂശിലാണ്. നസ്രായന് തന്റെ സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കി. വിശ്വാസം ഉറച്ചതായിരിക്കണം. അത് എവിടെയാണ്? ആരിലാണ്? എന്നത് ഒരു വിശ്വാസി തിരിച്ചറിയണം. അത് ക്രൂശിക്കപ്പെട്ട ക്രിസ്തുവിലായിരിക്കണം” എന്ന് അദ്ദേഹം അനുസ്മരിച്ചു.
മത്തായി കെ. മത്തായി (മാത്തുകുട്ടി) യോഗത്തിന് സ്വാഗതം ആശംസിക്കുകയും, പി. ഐ. വര്‍ഗീസ് (തങ്കച്ചന്) കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. കോശി ഏബ്രഹാം, ആലീസ് മാത്യു, ജോര്‍ജ്ജുകുട്ടി എന്നിവര്‍ വിവിധ യോഗങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്കി.
റവ.ജേക്കബ് ജോര്‍ജ്ജിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് കണ്വന്ഷന് ആരംഭിച്ചത്. റവ. എ. വി. തോമസ്, റവ. ഏബ്രഹാം തോട്ടത്തില്‍, റവ. ഡോ. റോയി വര്‍ഗീസ്, റവ. സജി ആല്ബിന്, റവ. വില്യം ഏബ്രഹാം, റവ. ഫാ. ജോസഫ് മാത്യു എന്നിവര്‍ വിവിധ യോഗങ്ങളില്‍ സംബന്ധിച്ചു. റെജി കെ. വര്‍ഗീസിന്റെ നേതൃത്വത്തില്‍ കണ്വന്ഷന് ഗായക സംഘം ഗാന ശുശ്രൂഷ നിര്‍വഹിച്ചു.
“നാല്പതു വര്ഷങ്ങളവനി തന്നില്‍
തകര്‍ച്ചകളില്ലാതെ കാത്തുവല്ലോ
യൂണിയന് ക്രിസ്ത്യന്‍ ഫെലോഷിപ്പിനെ
പാലിക്കനാഥാ….യുഗാന്ത്യം വരെ”
യുസിഎഫ് അംഗം സജി പുല്ലാട് രചിച്ച് സംഗീതം നല്കിയ ഈ സമര്‍പ്പണ ഗാനം കണ്‍വന്‍ഷനെ അനുഗ്രഹപൂരിതമാക്കി. സഭാവ്യത്യാസമന്യേ അനേക വിശ്വാസികള്‍ പങ്കെടുത്ത കണ്വന്ഷന് “സ്തുതിപ്പിന് സ്തുതിപ്പിന് യേശുദേവനെ” എന്ന സമാപന ഗാനത്തോടെ പരിസമാപ്തിയായി.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news