Flash News

നക്ഷത്ര ഫലം (മെയ് 8, 2019)

May 7, 2019

astrology-1520341970അശ്വതി: സ്വത്തുതര്‍ക്കത്തില്‍ സഹോദരങ്ങളുമായി അലോഹ്യമാകും. സേവനസാമര്‍ഥ്യത്താല്‍ അധികൃതരുടെ പ്രീതിനേടും. വിദ്യാര്‍ഥികള്‍ക്ക് അനാവശ്യമായി ആധി വര്‍ധിക്കും.

ഭരണി: പ്രത്യേക ഈശ്വരപ്രാര്‍ഥനകളും വഴിപാടുകളും നടത്താനുള്ള സാഹചര്യമുണ്ടാകും. എതിര്‍പ്പുകളെ അതിജീവിക്കാനുള്ള ആത്മധൈര്യമുണ്ടാകും.

കാര്‍ത്തിക: അബദ്ധങ്ങളില്ലാതിരിക്കാന്‍ കൂട്ടുത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. അവസ്ഥാഭേദങ്ങള്‍ക്കനുസരിച്ച് മാറുന്ന പുത്രന്‍റെ സമീപനത്തില്‍ ആശങ്ക വര്‍ധിക്കും.

രോഹിണി: ഉദ്യോഗത്തില്‍ പ്രതീക്ഷിച്ച നേട്ടമില്ലാത്തതിനാല്‍ ഉപരിപഠനത്തിന് ചേരുവാന്‍ തീരുമാനിക്കും. വിദേശയാത്രക്ക് സാങ്കേതികതടസങ്ങള്‍ അനുഭവപ്പെടും.

മകയിരം: ജീവിത ചെലവ് വര്‍ധിക്കുന്നതിനാല്‍ കുടുംബാംഗങ്ങളെ ജന്മനാട്ടില്‍ താമസിപ്പിച്ച് വിദേശത്തേക്ക് തിരിച്ചുപോകും. ഹൃദിസ്ഥമായ വിഷയങ്ങള്‍ തൃപ്തിയാകും വിധത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കും.

തിരുവാതിര: പണം കടം കൊടുക്കുക, ജാമ്യം നില്‍ക്കുക തുടങ്ങിയവയില്‍ നിന്നും പിന്മാറണം. തിരസ്കരണമനോഭാവത്തോടുകൂടിയ മേല്‍ ഉദ്യോഗസ്ഥന്‍റെ സമീപനം മനോവിഷമത്തിനു വഴിയൊരുക്കും.

പുണര്‍തം: ദേഹാസ്വാസ്ഥ്യത്താല്‍ ചുമതലകള്‍ കീഴ്ജീവനക്കാരെ ഏല്‍പിക്കും. ആത്മപ്രഭാവത്താല്‍ അപവാദങ്ങള്‍ നിഷ്ഫലമാകും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്താന്‍ അവസരമുണ്ടാകും.

പൂയ്യം: പ്രവര്‍ത്തനമേഖലകളുടെ വിപുലീകരണത്തിനായി വിദഗ്ധോപദേശം തേടും. ഉത്സവാഘോഷവേളകളില്‍ ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ശുഭകര്‍മങ്ങള്‍ക്ക് നന്നല്ല.

ആയില്യം: ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. അസാധാരണവ്യക്തിത്വമുള്ളവരെ പരിചയപ്പെടുവാനവസരമുണ്ടാകും. വാതനാഡീരോഗ പീഡകള്‍ വര്‍ധിക്കും.

മകം: അവസ്ഥാഭേദങ്ങള്‍ക്കനുസരിച്ച് മാറുന്ന പുത്രന്‍റെ സമീപനത്തില്‍ ആശങ്ക വര്‍ധിക്കും. ആത്മവിശ്വാസക്കുറവിനാല്‍ മത്സരരംഗങ്ങളില്‍ പരാജയപ്പെടും. സഹപാഠികളോടൊപ്പം വിനോദയാത്ര പുറപ്പെടും.

പൂരം: ഈശ്വരാരാധനകളാല്‍ തൃപ്തിയായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. പുതിയ കരാറു ജോലികളിലൊപ്പുവെക്കാനിടവരും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തുവാനിടവരും.

ഉത്രം: ഉദ്ദിഷ്ടകാര്യവിജയത്തിന് അഹോരാത്രം പ്രവൃത്തിക്കേണ്ടതായിവരും, സഹപ്രവര്‍ത്തകര്‍ അവധിയിലാകയാല്‍ ചുമതലകള്‍ വര്‍ധിക്കും.

അത്തം: സംയുക്തസംരംഭത്തില്‍ നിന്ന് പിന്മാറി സ്വന്തമായ പ്രവര്‍ത്തനമേഖലകള്‍ക്ക് തുടക്കം കുറിക്കും. അധ്യാത്മിക ആത്മീയപ്രവര്‍ത്തനങ്ങള്‍ മനസമാധാനത്തിനിട വരുത്തും.

ചിത്ര: ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. സൗമ്യസമീപനം സര്‍വകാര്യവിജയങ്ങള്‍ക്കും വഴിയൊരുക്കും. കഴിഞ്ഞ വര്‍ഷം വാങ്ങിയ ഭൂമിക്ക് പ്രതീക്ഷിച്ച ലാഭമുണ്ടാകയാല്‍ വില്പനക്ക് തയ്യാറാകും.

ചോതി: മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കാനോര്‍മവരും. ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വാഹനം മാറ്റിവാങ്ങാന്‍ തയ്യാറാകും. ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുവാന്‍ സാധിക്കും.

വിശാഖം: നിര്‍ത്തിവെച്ച വിപണനമേഖലകള്‍ പുനരാരംഭിക്കും. സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദബന്ധത്തിലേര്‍പ്പെടുവാനവസരമുണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം.

അനിഴം: പൂര്‍വ്വികര്‍ അനുവര്‍ത്തിച്ചു വന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പിന്‍തുടരുവാനുള്‍പ്രേരണയുണ്ടാകും. മേലധികാരി അവധിയിലാകയാല്‍ ഉത്തരവാദിത്വങ്ങളേറ്റെടുക്കാന്‍ നിര്‍ബന്ധിതനാകും.

തൃക്കേട്ട: സഹോദരങ്ങളുമായി രമ്യതയിലെത്തുവാന്‍ തയ്യാറാകും. പദ്ധതി സമര്‍പ്പണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ചതിനാല്‍ പ്രോത്സാഹനസമ്മാനം ലഭിക്കും.

മൂലം: ശുഭസൂചകങ്ങളായ പ്രവര്‍ത്തികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കും. പുതിയ ചുമതലകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകും. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസി ക്കാന്‍ തക്കവണ്ണം ഉദ്യോഗമാറ്റം ഉണ്ടാകും.

പൂരാടം: ഗുരുനാഥന്‍റെ ഉപദേശ പ്രകാരം ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിന് ചേരുവാന്‍ തീരുമാനിക്കും. ക്രയവിക്രയങ്ങളില്‍ സാമ്പത്തിക പുരോഗതിനേടും. വാഹനം ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം.

ഉത്രാടം: പുരാണം, ഇതിഹാസം, ഭാരതീയശാസ്ത്രശാഖകള്‍ തുടങ്ങിയവയില്‍ താല്പര്യമുണ്ടാകും.തൊഴില്‍ മേഖലകളില്‍ നിന്ന് പ്രതീക്ഷിച്ചതിലുപരി സാമ്പത്തികവരുമാനമുണ്ടാകും.

തിരുവോണം: നിശ്ചയദാര്‍ഢ്യത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും. പുനഃപരീക്ഷയില്‍ വിജയശതമാനം വര്‍ധിക്കും. അതിരുകടന്ന ആവേശം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും.

അവിട്ടം: തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് മാനസികസംഘര്‍ഷം കുറയും. മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടുകൂടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം ലക്ഷ്യപ്രാപ്തി നേടും.

ചതയം: തൊഴില്‍മേഖലകളിലുള്ള അനിശ്ചിതാവസ്ഥ തരണം ചെയ്യും. സുഹൃത് നിര്‍ദേശത്താല്‍ പുതിയ പദ്ധതികള്‍ പണം മുടക്കും. സാഹചര്യങ്ങള്‍ക്ക് വിധേയനായി സംഘ നേതൃത്വസ്ഥാനം ഏറ്റെടുക്കും.

പൂരോരുട്ടാതി: പ്രവൃത്തിമണ്ഡലങ്ങളില്‍ നിന്ന് സാമ്പത്തികലാഭം വര്‍ധിക്കും. നയതന്ത്രങ്ങളാവിഷ്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തിനേടും. പുതിയ കരാറു ജോലിയില്‍ ഒപ്പു വെക്കാനിടവരും.

ഉത്രട്ടാതി: വ്യാപാരവിപണനമേഖലകളില്‍ വളര്‍ച്ച അനുഭവപ്പെടും. സാമ്പത്തികപ്രതിസന്ധി തരണം ചെയ്യും. പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും. വിദ്യാര്‍ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ധിക്കും.

രേവതി: പ്രശസ്തിയും പദവിയും വര്‍ധിക്കും. സ്തുത്യാര്‍ഹമായ സേവനം കാഴ്ച വെക്കാന്‍ സാധിക്കും. ബൃഹത്പദ്ധതികള്‍ ആസൂത്രണം ചെയ്യാൻ അവസരം വന്നുചേരും.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top