നാടോടി സ്ത്രീകള്‍ക്കെതിരെ മാനഭംഗശ്രമം: സൈറണ്‍ മുഴക്കി ആംബുലന്‍സ് ജീവനക്കാര്‍ രക്ഷപ്പെടുത്തി

kkiiddതൃശൂര്‍: ഉറങ്ങിക്കിടന്നിരുന്ന നാടോടി സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ ആംബുലന്‍സ് ജീവനക്കാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി പോലീസിലേല്‍പ്പിച്ചു. കോതമംഗലം സ്വദേശി ജോമോന്‍ വര്‍ഗീസിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ കഞ്ചാവു ലഹരിയിലായിരുന്നു.

ഇന്നലെ അര്‍ധരാത്രി സ്വരാജ് റോഡിലാണ് സംഭവം. ഇതുവഴിയെത്തിയ ആംബുലന്‍സിലെ ഡ്രൈവര്‍ ആംബുലന്‍സിലെ സൈറണ്‍ ഉച്ചത്തില്‍ മുഴക്കി നാട്ടുകാരെ കൂട്ടിയാണ് ആക്രമിയെ കീഴ്‌പ്പെടുത്തിയത്. ആക്ട്‌സ് ആംബുലന്‍സിലെ ഡ്രൈവര്‍ കോട്ടയം വില്ലൂന്നി കുന്നംപുറത്ത് ജോണിക്കുട്ടി, സഹപ്രവര്‍ത്തകന്‍ കുന്നംകുളം പൂക്കോട്ടില്‍ ഷിബിന്‍ സിദ്ധാര്‍ഥ് എന്നിവരാണ് യുവതികള്‍ക്കു രക്ഷകരായത്.

മുതുവറയില്‍ അപകടത്തില്‍പ്പെട്ടയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങുകയായിരുന്നു  ഇവര്‍. എംജി റോഡിനടുത്തെത്തിയപ്പോള്‍ 2 നാടോടി സ്ത്രീകള്‍ക്കു നേരെ മൂര്‍ച്ചയുള്ള മാര്‍ബിള്‍പാളി വീശി ഒരാള്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതു കണ്ടു. ജീവനക്കാര്‍ യുവതികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മാര്‍ബിള്‍ പാളി ഉപയോഗിച്ച് ഇയാള്‍ ഷിബിനെ കുത്തി. തുടര്‍ന്ന് ജോണി ആംബുലന്‍സിലെ സൈറണ്‍ ഉച്ചത്തില്‍ മുഴക്കി നാട്ടുകാരെ കൂട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാടോടികളെ മാര്‍ബിള്‍ പാളി വീശി ഇയാള്‍ ഓടിച്ചിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment