സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രം തള്ളി

supremeന്യൂഡല്‍ഹി: രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എഎസ് ബൊപ്പെണ്ണ, ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരെ നിയമിക്കാനുള്ള ശുപാര്‍ശയാണ് കേന്ദ്രം തള്ളിയത്. കഴിഞ്ഞ ഏപ്രില്‍ 12നാണ് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത്.

ഇതിനു മുന്‍പും സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ നടപ്പിലാക്കാന്‍ കേന്ദ്രം വിമുഖത കാണിച്ചിരുന്നു. മലയാളിയായ ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശുപാര്‍ശ കേന്ദ്രം ആദ്യം തള്ളിയിരുന്നു.

സീനിയോറിറ്റി സംബന്ധിച്ച കാരണവും സുപ്രീംകോടതിയില്‍ മലയാളി ജഡ്ജിമാരുടെ പ്രാതിനിധ്യം ആവിശ്യത്തില്‍ കൂടുതലുണ്ടെന്നെും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജോസഫിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാതെ കേന്ദ്രം വൈകിച്ചത്. എന്നാല്‍ അവസാനം സുപ്രീംകോടതി കൊളീജിയത്തിന്റെ ശക്തമായ ഇടപെടലുകളെത്തുടര്‍ന്ന് 2018 ഓഗസ്റ്റില്‍ ജസ്റ്റിസ് കെഎം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് ആയിരുന്നു ജസ്റ്റിസ് കെഎം ജോസഫ്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment