എന്തിനാണ് മേല്‍‌പാലത്തിന് അച്ഛന്റെ പേരിട്ടത്?; പാലാരിവട്ടം മേല്പാലത്തിന്റെ പേര് മാറ്റണമെന്ന് ഒഎന്‍‌വി കുറുപ്പിന്റെ മകന്‍

palarivattom-flyoverതകര്‍ന്ന പാലാരിവട്ടം മേല്‍പ്പാലത്തിന് അച്ഛന്റെ പേരിട്ടത് അപമാനകരമെന്ന് പ്രശസ്ത കവി ഒന്‍വിയുടെ മകന്‍. ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടേണ്ടി വന്ന പാലത്തിന് അച്ഛന്റെ പേര് എന്തിനിട്ടെന്ന് അറിയില്ലെന്ന് രാജീവ് പറഞ്ഞു.

ഈ പാലവും അച്ഛനും തമ്മിലുള്ള ബന്ധവും അറിയില്ലെന്നും രാജീവ് ഒഎന്‍വി പറഞ്ഞു. പാലത്തിന്റെ തകരാറുകള്‍ കണ്ടെത്തി അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിക്കാനാണ് ചെന്നൈ ഐ.ഐ ടിയില്‍നിന്നുള്ള സംഘത്തെ ചുമതലപ്പെടുത്തിയത്.

തുടര്‍ന്ന് പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണ ഘട്ടത്തില്‍ പാലിക്കേണ്ട ഗുണനിലവാരത്തിലും രൂപകല്‍പനയിലും പാളിച്ചകള്‍ സംഭവിച്ചുവെന്ന് ചെന്നൈ ഐ.ഐ ടിയിലെ വിദഗ്ധര്‍ കണ്ടെത്തുകയായിരുന്നു.

മേല്‍പ്പാലം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരന്‍ ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് സൂചന നല്‍കിയിരുന്നു.അതേസമയം പാലാരിവട്ടം മേല്‍പ്പാലം പണിയിലെ ക്രമക്കേടില്‍ മുന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നു വ്യക്തമാക്കി മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് രംഗത്തെത്തി. പാലം നിര്‍മ്മാണത്തിന്റെ മേല്‍നോട്ടച്ചുമതല റോഡ്സ് ആന്‍ഡ് ബ്രിഡ്ജ്സ് കോര്‍പറേഷനായിരുന്നു. അവരാണ് വീഴ്ച വരുത്തിയത്. കണ്‍സള്‍ട്ടന്റായിരുന്ന കിറ്റോകോയും ഗുരുതരവീഴ്ച വരുത്തിയെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

06KIPALARIVATTOM palarivattom

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment