നടിയെ ആക്രമിച്ച സംഭവം; ദിലീപിനെ ന്യായീകരിച്ച ശ്രീനിവാസനെതിരെ രേവതി

revathi-sreeniനടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ കോടതിയില്‍ കേസ് നിലനില്‍ക്കേ ദിലീപ് തെറ്റുകാരനല്ലെന്ന് ന്യായീകരിച്ച നടന്‍ ശ്രീനിവാസനെതിരെ ഡബ്ല്യുസിസി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. നമ്മള്‍ ആദരിക്കുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരമാണെന്ന് രേവതി.

സെലിബ്രിറ്റികള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയല്ലേ സംസാരിക്കേണ്ടത്? ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കേണ്ടതില്ലേയെന്നും രേവതി ട്വിറ്റ് ചെയ്തു.

ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ച കഥയാണെന്നും ശ്രീനിവാസന്‍ പറയുകയുണ്ടായി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് ഒന്നര കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണ്. തനിക്ക് അറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ല. വനിതാ താരസംഘടനയായ ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശവും എന്തെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും ശ്രീനിവാസന്‍ പറയുകയുണ്ടായി.

സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടിരുന്നു. ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment