ശ്രീനിഷ് വീണ്ടും പേളിയെ കെട്ടി; ഹിന്ദു ആചാര പ്രകാരമുള്ള വിവാഹത്തിന് പട്ടുസാരിയില്‍ തിളങ്ങി പേളി

pearle-maaney-weddingകൃസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹം കഴിഞ്ഞ് ശ്രീനിഷ് പേളിയുടെ കഴുത്തില്‍ രണ്ടാമതും മിന്നുകെട്ടി. പാലക്കാട് വെച്ച് ഹിന്ദു ആചാര പ്രകാരമുള്ള വിവാഹമാണ് നടന്നത്. ഇരുവരും രണ്ട് മതക്കാരായതുകൊണ്ട് രണ്ട് മതാചാര പ്രകാരമുള്ള ചടങ്ങും നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ചുവന്ന പട്ട് സാരിയില്‍ നാടന്‍ പെണ്ണായി പേളിയും മുണ്ടും കുര്‍ത്തയും അണിഞ്ഞ് ശ്രീനിയുമെത്തി. പ്രത്യേകം ഡിസൈന്‍ ചെയ്ത പട്ടുസാരിയാണ് പേളി അണിഞ്ഞത്. സാരിയുടെ മുന്താണിയില്‍ ഇരുവരുടെയും ഫോട്ടോ പതിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലുള്ള മിലന്‍ ഡിസൈന്‍ സെന്ററാണ് സാരി ഡിസൈന്‍ ചെയ്തത്.

ഇരുവരുടെയും മുന്‍പത്തെ വിവാഹ ടീസറും ട്രെയിലറും വൈറലായി കഴിഞ്ഞു. കൊച്ചിയില്‍ നടന്ന റിസപ്ഷന്‍ താരങ്ങളെല്ലാം ഒത്തുകൂടിയതായിരുന്നു. വിവാഹത്തിനുമുന്‍പത്തെ ബ്രൈഡല്‍ ഫോട്ടകളും ബാച്‌ലര്‍ പാര്‍ട്ടി ഫോട്ടോകളും പുറത്തുവന്നിരുന്നു. ഗംഭീര സര്‍പ്രൈസുകളാണ് പേളിക്ക് സുഹൃത്തുക്കള്‍ നല്‍കിയിരുന്നത്.

saree saree-pearle pearle-wedding pearlish-fam (1)

 

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment