ഭാര്യമാരെ പങ്കുവെയ്ക്കല്‍ കേസ്; യുവതികളെ പ്രതി ചേര്‍ത്ത് പോലീസ്

sharechatകായംകുളം: സാമൂഹ്യമാധ്യമങ്ങളിലൂടെ ഭാര്യമാരെ പങ്കുവെച്ച കേസില്‍ ഭാര്യമാരെയും പ്രതിചേര്‍ത്ത് പോലീസ്. ഒരു ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി. പരാതിക്കാരിയായ യുവതിയുടെ അടിസ്ഥാനത്തിലാണ് മറ്റ് യുവതികളെയും പ്രതികളാക്കിയത്. യുവതികളെ പ്രതി ചേര്‍ത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഇവരുടെ കെണിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്.

പ്രതികളായ കിരണ്‍(35), സീതി (39), ഉമേഷ്(28), ബ്ലെസറിന്‍(32) എന്നിവരെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നു. പരസ്പര കൈമാറ്റത്തിന് മറ്റ് യുവതികളും തന്നെ നിര്‍ബന്ധിച്ചതായി യുവതി മൊഴി നല്‍കി. എതിര്‍പ്പറിയിച്ചെങ്കിലും ഇവര്‍ തന്നെ നിരന്തരം നിര്‍ബന്ധിച്ചതായി പൊലീസിനോട് യുവതി പറഞ്ഞു.

ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട് ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം കെമാറിയ സംഘം അറസ്റ്റിലായിരുന്നു. നാലു പേരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കായംകുളം കൃഷ്ണപുരം സ്വദേശി കുലശേഖരപൂരം വല്ലാക്കാവ് ചൂലൂര്‍ സ്വദേശി, കൊല്ലം കേരളപുരം സ്വദേശി, തിരുവല്ല പായിപ്പാട് സ്വദേശി എന്നിവരാണ് പിടിയിലായത്. ഡിവൈ‌എസ്‌പി ആര്‍ ബിനുവിന്‍റെ നിര്‍ദേശാനുസരണം കായം‌കുളം സി ഐ പികെ സാബുവിന്‍റെ നേതൃതത്തില്‍ എസ്ഐ സി എസ് ഷാരോണ്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

2018 മാര്‍ച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. കായംകുളം സ്വദേശി ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശി കായംകുളത്തെത്തി. കായംകുളം സ്വദേശിയുടെ ഭാര്യയെ കോഴിക്കോട് സ്വദേശിക്ക് കെമാറി. തുടര്‍ന്ന് ഷെയര്‍ ചാറ്റ് വഴി പരിപയപ്പെട്ട മറ്റൊരാളുടെ വീട്ടിലും ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു.

പിന്നീട് ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട രണ്ടുപേരുടെ വീട്ടിലും കായംകുളം സ്വദേശി ഭാര്യയുമായി പോയി. ഇവിടെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ എതിര്‍ത്തതോടെ ഈ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് വീണ്ടും ഇയാള്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഭാര്യ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. ഇതോടെയാണ് കുറ്റകൃത്യത്തിന്റെ ഗൗരവം പോലീസ് മനസ്സിലാക്കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment