മലയാളി വിദ്യാര്‍ഥികള്‍ക്കായുള്ള ഗാവല്‍ ക്ലബ്ബിന് തുടക്കമായി

gaval1ഡിട്രോയിറ്റ്: വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനത്തിനും, അവരില്‍ നേതൃത്വ പാടവം വളര്‍ത്തുന്നതിനും, പ്രസംഗ പരിശീലനം നല്‍കുന്നതിനുമായി ഡെട്രോയിറ്റിലെ മലയാളീ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച സൗത്ത് ഫീല്‍ഡ് ഗാവല്‍ ക്ലബിന്റെ പ്രവര്‍ത്തനോല്‍ഘാടനം, ഇന്റര്‍നാഷണല്‍ ടോസ്റ്റ്മാസ്‌റ്റേഴ്‌സിന്റെ റീജിയണല്‍ മാനേജരായ ഡാന്‍ ലുവാങ്, ഗാവല്‍ ക്ലബ്ബ് പ്രസിഡന്റ് സോജാ കുരീക്കാട്ടിലിന് പരിശീലന കിറ്റ് നല്‍കികൊണ്ട് നിര്‍വഹിച്ചു.

ഗാവല്‍ ക്ലബ്ബിന്റ സാരഥികളായി പ്രസിഡന്റ് സോജാ കുരീക്കാട്ടില്‍ ( റോചെസ്റ്റര്‍ ഹൈസ്കൂള്‍,ഗ്രേഡ് 10 ), സെക്രട്ടറി ക്രിസ് ഈപ്പന്‍ ചെറിയാന്‍, (യൂടികാ അക്കാദമി ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, ഗ്രേഡ് 9 ), വി.പി. എഡ്യൂക്കേഷന്‍, ആര്‍വിന്‍ അവിരാ (ലാര്‍സണ്‍ മിഡില്‍ സ്കൂള്‍, ഗ്രേഡ് 8 ), സെര്‍ജന്റ് അറ്റ് ആംസ്, ജോവ്‌ന ജയ്‌മോന്‍,( ഹാര്‍ട് മിഡില്‍ സ്കൂള്‍, ഗ്രേഡ് 7 )എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മലയാളീ ഫിസിക്കല്‍ തെറാപ്പിസ്റ്റ് ഓഫ് മിഷിഗന്‍റെ പ്രവര്‍ത്തകരായ അജീഷ് അവിരായെ (വി.പി. മെമ്പര്‍ഷിപ്)സ്ഥാനത്തേക്കും, ജയ്‌മോന്‍ ജേക്കബിനെ (വി.പി. പബ്ലിക് റിലേഷന്‍) പദവിയിലേക്കും, ഈപ്പന്‍ ചെറിയാനെ ,( കൗണ്‍സിലര്‍ ) ആയും തിരഞ്ഞെടുത്തു.

പ്രസംഗ പരിശീലനത്തോടൊപ്പം തന്നെ വിവിധ മേഖലകളിലെ അഭിരുചികള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പദ്യം ചൊല്ലല്‍, വേര്‍ഡ് ചലഞ്, ജോക് മാസ്റ്റര്‍, തുടങ്ങിയവയുടെ പരിശീലനവും മൂല്യ നിര്‍ണയവും ഓരോ കഌസ്സിലും നടത്തപെടുന്നതാണ്.

തുടക്കത്തില്‍ രണ്ടാഴ്ച്ചയില്‍ ഒരിക്കല്‍ വച്ച് നടത്തുന്ന ക്ലാസ്സ് ക്രമേണ മാസത്തില്‍ ഒരിക്കല്‍ തുടരുന്ന രീതിയിലാണ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ്ബിന്റെ മാത്രകയിലാണ് ഗാവല്‍ ക്ലബ്ബിന്റെ പരിശീലന പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് ഈപ്പന്‍ ചെറിയാന്‍ അറിയിച്ചു.

gaval gaval2 gaval3

ജോയിച്ചന്‍ പുതുക്കുളം

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment