ഡാളസ് സൗഹൃദ വേദി സംഘടിപ്പിച്ച മനോജ് കെ. ജയന്‍ പ്രോഗാം വന്‍ വിജയമായി

manoj 01ഡാളസ്: പ്രവാസികളുടെ പ്രിയപ്പെട്ട മലയാളി സംഘടനയായ ഡാളസ് സൗഹൃദ വേദി സംഘടിപ്പിച്ച മനോജ് കെ ജയന്‍ പ്രോഗ്രാം വര്‍ണാഭമായി. താരാ ആര്‍ട്സിന്റെ പരിപാടി വിഭവസമൃദ്ധമായിരുന്നു.

പള്ളിപ്പുറം സുനിലും പാരീസ് ലക്ഷ്മിയും, ദേവി ചന്ദനയും, സുഭിയും നൃത്തം അവതരിപ്പിച്ചു. മനോജ്കെ.ജയന്‍, രവിശങ്കര്‍, സുമി അരവിന്ദ് എന്നിവരുടെ ഗാനങ്ങള്‍ മനോഹരമായിരുന്നു.

കഥകളി വിദ്വാന്‍ പള്ളിപ്പുറം സുനിലും പാരീസ് ലക്ഷ്മിയും ദേവി ചന്ദനയും നിറഞ്ഞാടുകയായിരുന്നു.

പരിപാടി വന്‍ വിജയമാക്കിയ ഡാളസിലെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും, പ്രത്യേകിച്ച് സ്പോണ്‍സര്‍ഷിപ്പ് എടുത്തു സഹായിച്ച എല്ലാ മാന്യ വ്യക്തികള്‍ക്കും, ഡാളസ് സൗഹൃദ വേദിയുടെ സ്നേഹവും നന്ദിയും അറിയിക്കുന്നതായി പ്രസിഡന്റ് അജയകുമാര്‍ അറിയിച്ചു.

ചാരിറ്റി ഫണ്ട് ധനശേഖരണാര്‍ത്ഥം ഡാളസ് സൗഹൃദ വേദി നടത്തിയ ആദ്യത്തെ സംരംഭം ആയിരുന്നു.

manoj 1 manoj 02

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment