ബംഗളൂരു മെട്രോയില്‍ അറബി വേഷധാരിയെ കണ്ടതില്‍ ദുരൂഹത

metroശ്രീലങ്കയിലെ ബോംബു സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കേ, ബംഗളൂരു മെട്രോയില്‍ അറബി വേഷം ധരിച്ചയാളെ കണ്ടതില്‍ ദുരൂഹതയേറുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ ആളെ പെട്ടെന്ന് കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.

വൈകീട്ട് ബെംഗളൂരു മജെസ്റ്റിക് മെട്രോ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കുന്നതിനിടെ അരയില്‍ വെച്ചപ്പോള്‍ ബീപ് ശബ്ദം ഉണ്ടായി. ഇതെന്താണെന്ന് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ കടന്നുകളയുകയായിരുന്നുവെന്നു പറയുന്നു.

നാല്പതു വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്നയാളായിരുന്നു. നേരത്തെ മെറ്റല്‍ ഡിറ്റക്ടര്‍ ഒഴിവാക്കി അകത്തുകടക്കാനും ശ്രമം നടത്തിയിരുന്നതായാണ് അറിവ്. വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മെട്രോയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചു. ബെംഗളൂരു നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Metro train at Bypanhalli Metro station during a press preview in Bangalore .......

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment