മതത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥന; ഓര്‍ത്തഡോക്സ് സഭയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

New-Project-2019-05-08T205523.998തിരുവനന്തപുരം: എല്‍ഡി‌എഫ് സ്ഥാനാര്‍ത്ഥികളായ വീണാ ജോര്‍ജ്ജിനും രാജാജി മാത്യു തോമസിനും വേണ്ടി പരസ്യമായി വോട്ട് അഭ്യര്‍ത്ഥിച്ച ഓര്‍ത്തഡോക്സ് സഭയോട് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരണം തേടി.

പത്തനം‌തിട്ടയില്‍ നിന്ന് വീണാ ജോര്‍ജ്ജും തൃശൂരില്‍ നിന്ന് രാജാജി മാത്യു തോമസുമാണ് ഇടതു സ്ഥാനാര്‍ത്ഥികളായി മത്സരിച്ചത്. ഇവര്‍ക്കുവേണ്ടിയാണ് ഓര്‍ത്തഡോക്‌സ് സഭ പരസ്യ പിന്‍തുണ പ്രഖ്യാപിച്ചത്. പത്തനംതിട്ട , തൃശ്ശൂര്‍ ജില്ലാ കലക്ടര്‍മാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിശദീകരണം തേടിയത്.

മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയത്. ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.

ചട്ടലംഘനം ഉണ്ടായില്ലെന്നാണ് തൃശ്ശൂര്‍ കലക്ടറുടെ റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കൂടെ കിട്ടിയ ശേഷമായിരിക്കും പരാതിയില്‍ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ അന്തിമ തീരുമാനം ഉണ്ടാകുക.

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment