മലപ്പുറത്തെ ഹയര്‍ സെക്കന്‍ററി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

IMG_20190508_123149മലപ്പുറം : മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗവണ്‍മെന്‍റ് എയ്ഡഡ് മേഖലയില്‍ ഉപരിപഠനത്തിന് അവസരം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിനായി അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി പുതിയ ബാച്ചുകളും അധിക സീറ്റുകളും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുടരുന്ന പ്രതിസന്ധി ഇനിയും പരിഹരിച്ചില്ലെങ്കില്‍ മുഴുവന്‍ വിദ്യാര്‍ഥിയുവജനങ്ങളെയും അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി നേതൃത്വം നല്‍കും.

80052 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. അതില്‍ 78335 വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിനര്‍ഹരായി. എന്നാല്‍ 49440 പ്ലസ് വണ്‍ സീറ്റുകള്‍ മാത്രമാണ് മലപ്പുറം ജില്ലയില്‍ നിലവിലുള്ളത്. 85 ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററികളില്‍ 435 ബാച്ചുകളിലായി 26100 സീറ്റുകള്‍. എയ്ഡഡ് മേഖലയില്‍ 84 ഹയര്‍ സെക്കന്‍ററി സ്കൂളുകളിലായി 389 ബാച്ചുകളില്‍ 23340 സീറ്റുകളും. സര്‍ക്കാര്‍ സ്കൂളും എയ്ഡഡും ചേര്‍ത്താല്‍ 26100 + 23340 = 49440 സീറ്റുകള്‍.

ഗവണ്‍മെന്‍റ് എയ്ഡഡ് മേഖലയിലെ വി.എച്ച്.എസ്, പോളിടെക്നിക്, ഐ.ഐ.ടി എന്നിവയാണ് മറ്റ് ഉപരിപഠന സാധ്യതകള്‍. ഇവയിലെ മുഴുവന്‍ സീറ്റും കൂട്ടിയാല്‍ അയ്യായിരത്തിനടുത്തേ വരികയുള്ളൂ. 27 വി.എച്ച്.എസുകളാണ് മലപ്പുറം ജില്ലയിലുള്ളത്. 24 ഗവണ്‍മെന്‍റും മൂന്നെണ്ണം എയ്ഡഡും. 77 ബാച്ചുകളിലായി ഗവണ്‍മെന്‍റില്‍ 2310 സീറ്റും 7 ബാച്ചുകളിലായി എയ്ഡഡില്‍ 210 സീറ്റുകളുമാണുള്ളത്. ഗവണ്‍മെന്‍റ് എയ്ഡഡ് പോളിടെക്നിക്കുകളിലായി വെറും 1150 സീറ്റുകളാണ് ജില്ലയിലുള്ളത്. ഐ.ഐ.ടി.കളില്‍ ആയിരത്തിനടുത്തും. എല്ലാം ചേര്‍ന്നാല്‍ 5000 ഉണ്ടാകും. ഹയര്‍ സെക്കന്‍ററി, വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ഐ.ടി എന്നിവയിലെ എല്ലാ സീറ്റുകള്‍ കൂട്ടിയാലും 54733 സീറ്റുകളാണ് ഗവണ്‍മെന്‍റ്, എയ്ഡഡ് മേഖലയില്‍ മലപ്പുറത്തുള്ളത്.

പത്താം ക്ലാസ് പാസായ 23602 വിദ്യാര്‍ഥികള്‍ക്ക് ഗവണ്‍മെന്‍റ്, എയ്ഡഡ് മേഖലയില്‍ ഒരു സ്കീമിലും ഉപരിപഠനത്തിന് അവസരമില്ല. സി.ബിഎസ്.ഇ സ്കീമില്‍ എസ്.എസ്.എല്‍.സി പാസായ 4602 പേരെ കൂടി കൂട്ടുമ്പോള്‍ ഇത് 28204 ആകും. തിരുവനന്തപുരത്തും കോട്ടയത്തും പത്തനംതിട്ടയിലും പത്താം ക്ലാസ് വിജയിച്ചവരേക്കാള്‍ ഉപരിപഠന സീറ്റുള്ളപ്പോഴാണ് മലപ്പുറത്ത് ഫസ്റ്റ് ക്ലാസില്‍ പാസായവര്‍ പോലും സീറ്റില്ലാതെ പുറത്ത് നില്‍ക്കുന്നത്. ഇത് വിവേചന ഭീകരതയാണ്. മലപ്പുറത്ത് 40 ഗവണ്‍മെന്‍റ് എയ്ഡഡ് ഹെസ്കൂളുകളില്‍ ഹയര്‍ സെക്കന്‍ററിയില്ല. ഇവിടങ്ങളില്‍ ഹയര്‍ സെക്കന്‍ററി അനുവദിച്ചും ഉള്ള സ്കൂളുകളില്‍ പുതിയ ബാച്ചുകളനുവദിച്ച് കൊണ്ടും മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാവൂ.

സര്‍ക്കാറിന്‍റെ പൊതു വിദ്യാഭ്യാസ ശാക്തികരണ മുദ്രാവാക്യങ്ങളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ മുന്‍കൈയ്യെടുക്കണം. അല്ലായെങ്കില്‍ ശക്തമായ സമരങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മുന്നിട്ടിറങ്ങും.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍:

1. കെ.കെ അഷ്റഫ് (പ്രസിഡന്‍റ്, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം)

2. സനല്‍ കുമാര്‍ (ജനറല്‍ സെക്രട്ടറി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം)

3. ഫയാസ് ഹബീബ് (ജനറല്‍ സെക്രട്ടറി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം)

4. ഹബീബ റസാഖ് (വെസ് പ്രസിഡന്‍റ്, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം)

5. മായ (സെക്രട്ടറിയേറ്റ് അംഗം ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം)

6. അജ്മല്‍ കോഡൂര്‍ (സെക്രട്ടറിയേറ്റ് അംഗം ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം).

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment