നക്ഷത്ര ഫലം (09 മെയ് 2019)

Rashifal-4അശ്വതി: ശിരോരോഗപീഢകളാല്‍ അസ്വാസ്ഥ്യം അനുഭവപ്പെടും. സാമ്പത്തിക ഇടപെടലുകളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് വിധേയനാകും.

ഭരണി: പ്രയത്നഫലാനുഭവത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പുതിയ വാഹനം വാങ്ങാന്‍ തീരുമാനിക്കും. വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും.

കാര്‍ത്തിക: ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. അപവാദാരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാകും. ഉല്ന്നങ്ങള്‍ക്ക് ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ വ്യവസായം നവീകരിക്കാന്‍ തീരുമാനിക്കും.

രോഹിണി: പരസ്പരധാരണയോടുകൂടിയ സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ കര്‍മ മേഖലകള്‍ക്ക് രൂപരേഖ തയാറാക്കും. അസാധ്യമെന്നുതോന്നുന്ന പലതും ഈശ്വരപ്രാര്‍ഥനകളാല്‍ സാധ്യമാകും.

മകയിരം: സഹപ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായം ചെയുവാനിടവരും. ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കും. അനുചിതപ്രവര്‍ത്തികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഉള്‍പ്രേരണയുണ്ടാകും.

തിരുവാതിര: ഗുരുതുല്യരായവരില്‍ നിന്ന് ആശീര്‍വാദമുണ്ടാകും. ഭരണസംവിധാനം മാറിയതിനാല്‍ ഉദ്യോഗത്തില്‍ നിന്നും രാജിവെക്കാന്‍ തീരുമാനിക്കും.

പുണര്‍തം: അര്‍ഥവത്തായ വാക്കുകള്‍ അനുകൂലസാഹചര്യങ്ങള്‍ക്കു വഴിയൊരുക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മംഗളവേളയില്‍വെച്ച് ബന്ധുക്കളെ കാണുവാനിടവരും

പൂയം: ആരോഗ്യം തൃപ്തികരമായിരിക്കും. ഗുണമുള്ള കാര്യങ്ങളില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. തൊഴില്‍മേഖലകളില്‍ അനുകൂലമായ പരിവര്‍ത്തനങ്ങള്‍ കൈവരും.

ആയില്യം: ആഗ്രഹിച്ച വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. പുതിയ വ്യാപാര വിപണനമേഖലകള്‍ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും. ദമ്പതികളുടെ ആഗ്രഹങ്ങള്‍ സഫലമാകും.

മകം: നിരവധി കാര്യങ്ങള്‍ നിഷ്കര്‍ഷയോടുകൂടി ചെയ്തുതീര്‍ക്കാന്‍ അവസരമുണ്ടാകും. തൃപ്തിയായ ഗൃഹം വാങ്ങാന്‍ തയാറാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

പൂരം: പരസ്പരവിരുദ്ധമായ പ്രവൃത്തികളില്‍ നിന്ന് പിന്മാറാന്‍ ഉള്‍പ്രേരണയുണ്ടാകും. പദ്ധതി ആസൂത്രണങ്ങളില്‍ കാര്യപ്രസക്തമായ പങ്കുവഹിക്കാന്‍ സാധിക്കും.

ഉത്രം: കീഴ്ജീവനക്കാര്‍ വരുത്തിവെച്ച അബദ്ധം തിരുത്തുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കണം. പ്രയത്നങ്ങള്‍ക്ക് പൂര്‍ണഫലം ഉണ്ടാവുകയില്ല. തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട യാത്ര വിഫലമാകും.

അത്തം: സംതൃപ്തിയുള്ള കാര്യങ്ങള്‍ നിഷ്കര്‍ഷയോടുകൂടി ചെയ്തുതീര്‍ക്കും. സന്താനങ്ങളോടൊപ്പം താമസിക്കാന്‍ അന്യദേശ വിദേശയാത്ര പുറപ്പെടും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തുവാനിടവരും.

ചിത്ര: സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങുവാനിടവരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും.

ചോതി: നവദമ്പതികളെ ആശീര്‍വദിക്കുവാനവസരമുണ്ടാകും. നിലവിലുള്ളതിനു പുറമെ ഗൃഹം വാങ്ങാന്‍ തയാറാകും. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും ദാമ്പത്യഐക്യതയും ഉണ്ടാകും.

വിശാഖം: സഹപ്രവര്‍ത്തകരുടെ നിസഹകരണത്താല്‍ മനോവിഷമമുണ്ടാകും. വാത നാഡീരോഗ പീഢകള്‍ക്ക് ആയുര്‍വേദ ചികിത്സ തുടങ്ങിവെക്കും. അപകീര്‍ത്തി ഒഴിവാക്കാന്‍ നേതൃത്വസ്ഥാനം ഉപേക്ഷിക്കും.

അനിഴം: വിദഗ്ധോപദേശം സ്വീകരിക്കാതെ ഒരുപ്രവൃത്തിയിലും പണം മുടക്കരുത്. അസൂയാലുക്കളുടെ കുപ്രചരണങ്ങളാല്‍ മനോവിഷമം തോന്നും.

തൃക്കേട്ട: മതപരമായ കാര്യങ്ങളില്‍ വിമുഖത ഉണ്ടാകും. ദേഹാസ്വാസ്ഥ്യത്താല്‍ ഔദ്യോഗികമായി യാത്ര മാറ്റിവെക്കും. വിശ്വാസയോഗ്യമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ നിന്നും യുക്തപൂര്‍വം പിന്മാറും.

മൂലം: നിസാരകാര്യങ്ങള്‍ക്ക് ഉണ്ടാവുന്ന തര്‍ക്കങ്ങളില്‍ നിന്നും നിരുപാധികം പിന്മാറണം. ആത്മവിശ്വാസക്കുറവിനാല്‍ പുതിയ സംരംഭങ്ങളില്‍ നിന്നും പിന്മാറും.

പൂരാടം: തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രയും ചര്‍ച്ചകളും വേണ്ടിവരും. സംയുക്തസംരംഭത്തില്‍ നിന്ന് പിന്മാറി സ്വന്തമായി വ്യാപാരം തുടങ്ങാന്‍ തീരുമാനിക്കും.

ഉത്രാടം: സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദബന്ധത്തിലേര്‍പ്പെടുവാനവസരമുണ്ടാകും. ദീര്‍ഘകാല സുരക്ഷാപദ്ധതികളില്‍ പണം നിക്ഷേപിക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കുവാനിടവരും.

തിരുവോണം: ആസൂത്രിതപദ്ധതികളില്‍ അനുകൂലസാഹചര്യങ്ങളുണ്ടാകും. സര്‍വര്‍ക്കും സ്വീകാര്യമായ നിലപാട് അംഗീകരിക്കാന്‍ തയാറാകും. പുത്രപൗത്രാദിസംരക്ഷണത്തിനായി അന്യദേശ വിദേശയാത്ര പുറപ്പെടും.

അവിട്ടം: കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ക്ക് അകാരണതടസം ഉണ്ടാകും. അനുദിനം വര്‍ധിച്ചു വരുന്ന ചെലവിനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

ചതയം: അപകീര്‍ത്തി ഒഴിവാക്കാന്‍ അധികാരസ്ഥാനം ഉപേക്ഷിക്കും. നിസാര കാര്യങ്ങള്‍ക്കു പോലും അവിചാരിതമായ തടസങ്ങള്‍ അനുഭവപ്പെടും. ഔദ്യോഗികമായ യാത്രകള്‍ മാറ്റിവെക്കും

പൂരോരുട്ടാതി: ജനമദ്ധ്യത്തില്‍ പരിഗണന ലഭിക്കും. ഇന്‍റര്‍വ്യൂ, പരീക്ഷ തുടങ്ങിയവയില്‍ തൃപ്തിയോടുകൂടി അവതരിപ്പിക്കാന്‍ സാധിക്കും. പ്രവര്‍ത്തനമേഖലകളില്‍ പുതിയ ആശയം ഉത്ഭവിക്കും.

ഉത്രട്ടാതി: സംതൃപ്തിയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിദേശത്ത് സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും. പുത്രപൗത്രാദിസംരക്ഷണത്തില്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും.

രേവതി: ചിരകകാലാഭിലാഷപ്രാപ്തിയായ വിദേശയാത്ര സഫലമാകും. പുതിയ പാഠ്യപദ്ധതിയില്‍ ചേരുവാനായി വായ്പ എടുക്കും. സുവ്യക്തമായ കര്‍മ പദ്ധതികള്‍ രൂപകല്പന ചെയ്യും.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment