സിഖ് വിരുദ്ധ കലാപത്തിന് നേതൃത്വം നല്‍കിയത് രാജീവ് ഗാന്ധിയാണെന്ന് നരേന്ദ്ര മോദി; പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ്

rajeev-gandhi-modiമുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിടാതെ കടന്നാക്രമിച്ച് ബിജെപി. സിഖ് വിരുദ്ധ കലാപത്തില്‍ കൂട്ടക്കൊല നടത്തിയത് അന്നത്തെ സര്‍ക്കാരായിരുന്നു. സര്‍ക്കാര്‍ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നു. കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നുവെന്നും ബിജെപി ആരോപിക്കുന്നു.

അതേസമയം, മോദിയുടെ രാജീവ് ഗാന്ധി പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ്. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച നേതാവാണ് രാജീവ് ഗാന്ധിയെന്ന് ശ്രീനിവാസ പ്രസാദ്. നരേന്ദ്രമോദിയോട് ബഹുമാനമുണ്ടെന്നും എന്നാല്‍ ആരോപണങ്ങളെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ഗാന്ധിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ്അനുചിതമാണെന്നും ശ്രീനിവാസ അഭിപ്രായപ്പെട്ടു. അഴിമതി ആരോപണത്തെ തുടര്‍ന്നല്ല രാജീവ് ഗാന്ധി മരണപ്പെട്ടത്, എല്‍ ടി ടി ഇ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. മോദിയുടെ ആരോപണങ്ങളെ ആരും തന്നെ വിശ്വസിക്കില്ല. വാജ്പേയിയെ പോലുള്ള നേതാക്കള്‍ രാജീവ് ഗാന്ധിയെ പറ്റി നല്ല കാര്യങ്ങളാണ് സംസാരിച്ചതെന്നും ശ്രീനിവാസ പ്രസാദ് പറഞ്ഞു.

srinivas-prasad-14jan18

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News